കാഞ്ഞാണിയിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ.
കാഞ്ഞാണി: ജംഗ്ഷനിൽ കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം.
ഏനാമാവ് ഭാഗത്തുനിന്നുവന്ന കാറും വാടാനപ്പള്ളി ഭാഗത്തുനിന്നു പാലുമായിവന്ന വാനുമായാണ് കൂട്ടിയിടിച്ചത്. കഴിഞ്ഞ മൂന്നുമാസത്തിനകം 10 ലധികം വാഹനാപകടങ്ങളാണ് ഇവിടെ നടന്നത്. ജംഗ്ഷനിൽ മുന്നറിയിപ്പ് ബോർഡില്ലാത്തതാണ് അപകടത്തിന് കാരണമാകുന്നതെന്നാണ് ആക്ഷേപം.
അപകടങ്ങൾ പെരുകിയതോടെ ആഴ്ചകൾക്ക് മുൻപ് മണലൂർ പഞ്ചായത്ത് മുൻകെെയെടുത്ത് പോലീസ്, പൊതുമരാമത്ത് വകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ സംയുക്ത യോഗം ചേർന്നെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല. വിഷയത്തിൽ എംഎൽഎ ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews accident