x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ങ്ങി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക്ക് ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന

വെബ് ഡെസ്ക്
Published: July 26, 2026 02:31 AM IST | Updated: July 26, 2026 02:31 AM IST

പ്രതീകാത്മക ചിത്രം

വ​ര​ന്ത​ര​പ്പി​ള്ളി: പ​ള്ളി​ക്കു​ന്നി​ൽ തേ​ങ്ങ​യി​ടു​ന്ന​തി​നി​ടെ തെ​ങ്ങി​ൽ കു​ടു​ങ്ങി​യ​യാ​ൾ​ക്ക് അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​ക​രാ​യി. 45 അ​ടി ഉ​യ​ര​മു​ള്ള തെ​ങ്ങി​ൽ കു​ടു​ങ്ങി​യ ക​ര​യാം​പാ​ടം സ്വ​ദേ​ശി സു​മേ​ഷി​നെ​യാ​ണ് പു​തു​ക്കാ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ താ​ഴെ​യി​റ​ക്കി​യ​ത്.

ഇന്നലെ രാ​വി​ലെ 11.30നാ​യി​രു​ന്നു സം​ഭ​വം. പ​ള്ളി​ക്കു​ന്ന് നി​ലാ​പ​റ​മ്പി​ൽ പൗ​ലോ​സി​ന്‍റെ പ​റ​മ്പി​ൽ യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് തേ​ങ്ങ​യി​ടു​ന്ന​തി​നി​ടെ ഷു​ഗ​ർ കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സു​മേ​ഷ് ബോ​ധ​ര​ഹി​ത​നാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പു​തു​ക്കാ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജോ​ജി വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ന​ട​ത്തി. തേ​ങ്ങ​യി​ടു​ന്ന യ​ന്ത്ര​ത്തി​ൽ ത​ള​ർ​ന്നു​കി​ട​ന്ന സു​മേ​ഷി​നെ ക​യ​ർ കെ​ട്ടി​യി​റ​ക്കു​ക​യാ​യി​രു​ന്നു.

ഫ​യ​ർ റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ടി.​എ​ച്ച്. വി​ഷ്ണു, വി.​എ​സ്. ശ്രീ​ജി​ത്ത് എ​ന്നി​വ​ർ തെ​ങ്ങി​ൽ​ക​യ​റി​യാ​ണ് സു​രേ​ഷി​നെ താ​ഴെ​യി​റ​ക്കി​യ​ത്. സീ​നി​യ​ർ ഫ​യ​ർ റെ​സ്ക്യൂ ഓ​ഫീ​സ​ർ ഷൈ​ൻ ജോ​സ്, എ​ഫ്ആ​ർ​ഒ​മാ​രാ​യ സി. ​സ​ബീ​ക്, കെ.​ബി. അ​ന​ന്ദു, എ​ഫ്ഒ​ഡി​മാ​രാ​യ ജി​തി​ൻ ജോ​സ​ഫ്, ആ​ർ. രാ​ജീ​വ്, ഹോം ​ഗാ​ർ​ഡു​മാ​രാ​യ കെ.​എ​സ്. ശ​ശി, എ​ൻ.​കെ. മോ​ഹ​ന​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up