x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ക​ര്‍​ഷ​ക​ന്‍ എം.​എ​സ്. സി​ജു​വി​ന് സി​ടി​സി​ആ​ര്‍​ഐ​യു​ടെ ദേ​ശീ​യ പു​ര​സ്കാ​രം

വെബ് ഡെസ്ക്
Published: July 26, 2026 02:32 AM IST | Updated: July 26, 2026 02:32 AM IST

എം.​എ​സ്. സി​ജു

നെ​യ്യാ​റ്റി​ന്‍​ക​ര: മ​ണ്ണി​ലെ മ​ധു​ര​വി​ജ​യ​ത്തി​നൊ​പ്പം ദേ​ശീ​യ പു​ര​സ്കാ​രം​കൂ​ടി പ്രാ​പ്ത​മാ​യ​പ്പോ​ള്‍ വെ​ങ്ക​ട​ന്പ് കു​ള​ത്തൂ​ര്‍ പു​തു​വ​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ എം.​എ​സ്. സി​ജു എ​ന്ന യു​വ​ക​ര്‍​ഷ​ക​ന് ഇ​ര​ട്ടി​സ​ന്തോ​ഷം.

കൃ​ഷി വെ​റു​മൊ​രു തൊ​ഴി​ല​ല്ലെ​ന്നും നാ​ടി​ന്‍റെ സം​സ്‌​കാ​ര​മാ​ണെ​ന്നും സ്വ​ജീ​വി​ത​ത്താ​ല്‍ തെ​ളി​യി​ക്കു​ന്ന സി​ജു​വി​ന് കേ​ന്ദ്ര കി​ഴ​ങ്ങു​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ (സി​ടി​സി​ആ​ര്‍​ഐ) ദേ​ശീ​യ പു​ര​സ്കാ​രം നാ​ളെ സ​മ്മാ​നി​ക്കും. കേ​ന്ദ്ര കി​ഴ​ങ്ങു​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം വി​ക​സി​പ്പി​ച്ചെ​ടു​ത്ത പു​തി​യ കി​ഴ​ങ്ങു​വി​ള ഇ​ന​ങ്ങ​ളും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും സ്വ​ന്തം മ​ണ്ണി​ൽ വി​ജ​യ​ക​ര​മാ​യി പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക​യും മ​റ്റു ക​ർ​ഷ​ക​രി​ലേ​ക്ക് പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ ഫ​ല​മാ​യാ​ണ് സി​ജു ഈ ​പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​യ​ത്.

രാ​ജ്യ​ത്തെ മാ​തൃ​കാ ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി ന​ൽ​കു​ന്ന ഈ ​അ​ഭി​മാ​ന പു​ര​സ്കാ​രം നാ​ട​ൻ കൃ​ഷി​രീ​തി​ക​ൾ​ക്കും യു​വ ക​ർ​ഷ​ക​രു​ടെ അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​നു​മു​ള്ള വ​ലി​യൊ​രു അം​ഗീ​കാ​ര​മാ​ണ്.

Tags : NattuVishasham DistrictNews

Recent News

Corehub Up