x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​വാ​യൂ​രി​ൽ വെ​ർ​ച്വ​ൽ ക്യൂ ​തു​ട​ങ്ങു​ന്നു

വെബ് ഡെസ്ക്
Published: July 26, 2026 02:24 AM IST | Updated: July 26, 2026 02:24 AM IST

പ്രതീകാത്മക ചിത്രം

ഗു​രു​വാ​യൂ​ർ: ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗി​ലൂ​ടെ വെ​ർ​ച്വ​ൽ ക്യു ​ഓ​ഗ​സ്റ്റ് നാ​ലുമു​ത​ൽ തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു.

പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഴ്ച​യി​ൽ ര​ണ്ടു​ദി​വ​സം ന​ട​പ്പി​ലാ​ക്കും. ഇ​തി​നു​ള്ള ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് ദ​ർ​ശ​നം. സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച് മ​ണി​ക്കൂ​റി​ൽ 300 പേ​ർ​ക്ക് വീ​തം എ​ട്ടg​മ​ണി​ക്കൂ​റി​ൽ 2400 പേ​ർ​ക്കാ​ണ് ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ക. രാ​വി​ലെ ഏ​ഴു​മു​ത​ൽ 10 വ​രേ​യും ഉ​ച്ച​യ്ക്ക് 12നും ​ഒ​ന്നി​നും വൈ​കി​ട്ട് നാ​ലി​നും അ​ഞ്ചി​നു​മാ​ണ് സ​മ​യ​ക്ര​മം. guruvayurdevaswom.in എ​ന്ന സൈ​റ്റി​ൽ ഫ്രീ ​ദ​ർ​ശ​നി​ൽ ക്ലി​ക്ക്ചെ​യ്ത് രേ​ഖ​ക​ൾ​ന​ൽ​കി ബു​ക്കിം​ഗ് ന​ട​ത്താം.

മു​ൻ​പ് കോ​വി​ഡ് സ​മ​യ​ത്ത് ദ​ർ​ശ​ന​ത്തി​ന് മാ​സ​ങ്ങ​ളോ​ളം ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് വ​ഴി വെ​ർ​ച്വ​ൽ ക്യു ​സം​വി​ധാ​നം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​വി​ഡ് കാ​ല​ഘ​ട്ടം ക​ഴി​ഞ്ഞ​തോ​ടെ വെ​ർ​ച്വ​ൽ ക്യു ​സം​വി​ധാ​നം ദേ​വ​സ്വം നി​ർ​ത്ത​ലാ​ക്കി. കോ​ട​തി ഇ​ട​പെ​ട​ലോ​ടെ​യാ​ണ് പു​നഃ​രാ​രം​ഭി​ക്കു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up