പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സമരപരിപാടികൾക്ക് ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് സമരപ്രഖ്യാപനം നടത്തിയത്.
മുടങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളി ക്ഷേമ-വികസന പദ്ധതികൾ പുനരാരംഭിക്കുക, പ്രതീക്ഷപ്രത്യാശ ഫിഷറീസ് ഫ്ലാറ്റുകളിലേക്ക് ട്രാൻസ്പോർട്ട് ബസ് സർവീസ് ഏർപ്പെടുത്തുക, തീരദേശ മേഖലയിലുണ്ടായിരുന്ന ബസ് സർവീസുകൾ പുനഃസ്ഥാപിക്കുക, വിദ്യാർഥികൾക്കുള്ള ലംപ്സം ഗ്രാന്റ് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. സംസ്ഥാന ചീഫ് കോർഡിനേറ്റർ ഡോ. എഫ്.എം.ലാസർ നേതൃയോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് അധ്യക്ഷത വഹിച്ചു.
Tags : NattuVishasham DistrictNews