x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി ചാ​ടി​പ്പോ​യ​തി​ൽ നാ​ല് പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

വെബ് ഡെസ്ക്
Published: July 26, 2026 02:29 AM IST | Updated: July 26, 2026 02:29 AM IST

പ്രതീകാത്മക ചിത്രം

വ​ട​ക്കേ​ക്കാ​ട്: വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി വി​ല​ങ്ങു​മാ​യി ചാ​ടി​പ്പോ​യ സം​ഭ​വ​ത്തി​ൽ നാ​ലു സി​പി​ഒ​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി. വ​ട​ക്കേ​ക്കാ​ട് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രാ​യ ബൈ​ജു, സി​നീ​ഷ്, അ​ഖി​ൽ, പ്ര​വീ​ൺ എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

കു​ന്ന​ത്തൂ​ർ ബാ​റി​ന് മു​ന്നി​ൽ ര​ണ്ടു​പേ​രെ കു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ച​മ്മ​ന്നൂ​ർ മു​ണ്ടാ​റ​യി​ൽ മു​ഹ​മ്മ​ദ് ഷി​ഫാ​നാ​ണ്(30) ചാ​ടി​പ്പോ​യ​ത്. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി വ​ട​ക്കേ​ക്കാ​ട് ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​ണ് പ്ര​തി വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

നി​ര​വ​ധി ക്രി​മി​ന​ൽ​കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഷി​ഫാ​ന്‍റെ ര​ണ്ടു​കൈ​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന വി​ല​ങ്ങ് ഒ​രു​കൈ​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ട്ട​ത്. വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്നാ​ണ് പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി.

Tags : Nattuvishesham DistrictNews DeepikaNews police

Recent News

Corehub Up