പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഉണ്ണികൃഷ്ണൻ പരാതി നൽകുന്നു.
വടക്കാഞ്ചേരി: വന്യമൃഗശല്യം സംബന്ധിച്ച പരാതി തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ്, മന്ത്രിക്കുനൽകി. കഴിഞ്ഞദിവസമാണ്പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഉണ്ണികൃഷ്ണൻ വകുപ്പുമന്ത്രി ഷിബു ബേബിജോണിന് നേരിട്ട് പരാതി നൽകിയത്.
തെക്കുംകര പഞ്ചായത്തിലെ വിവിധ മലയോര പ്രദേശങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായത്. ദിവസവും കാട്ടാനഭീതിയിലാണ് ജനങ്ങൾ ജീവിക്കുന്നത്. ദിനംപ്രതി കാട്ടാനകളിറങ്ങി കൃഷികൾ നശിപ്പിക്കുന്നത് നിത്യസംഭവമാണ്.
കാട്ടാനയുടെ ആക്രമണത്തിൽനിന്നു തലനാരിഴയ്ക്കാണ് പ്രദേശവാസികൾ രക്ഷപ്പെടുന്നത്. തെക്കുംകരയിലെ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം ഉണ്ടാകണമെന്നുകാട്ടിയാണ് പ്രസിഡന്റ് ശാന്ത ഉണ്ണികൃഷ്ണൻ മന്ത്രിക്ക് പരാതിനൽകിയത്.