വടക്കാഞ്ചേരി പോലീസ് വാഹനത്തിൽനിന്നു പിടികൂടിയ കാട്ടുപന്നി.
വടക്കാഞ്ചേരി: വാഹനത്തിൽ കടത്തുകയായിരുന്ന കാട്ടുപന്നിയുമായി രണ്ടു പേർ വടക്കാഞ്ചേരി പോലീസിന്റെ പിടിയിൽ.
മുപ്ലിയങ്ങാട് സ്വദേശികളായ സന്തോഷ്, ഹരിദാസ് എന്നിവരാണ് പോലിസിന്റെ പിടിയിലായത്. ഷൊർണൂർ ഭാഗത്തുനിന്നു തൃശുർ ഭാഗത്തേക്ക് വരികയായിരുന്ന കാറിന്റെ പിൻഭാഗത്ത് ചോര ഒലിക്കുന്നതുകണ്ട് പിന്തുടർന്ന ബൈക്ക് യാത്രികനാണ് വടക്കാഞ്ചേരി പോലീസിൽ വിവരമറിയിച്ചത്.
തുടർന്ന് പോലീസ് സംഘം പരുത്തിപ്രയിൽവെച്ച് കൈകാണിക്കുകയും നിർത്താതെപോയ വാഹനത്തെ ഓട്ടുപാറ മാരാത്തുകുന്ന് റോഡിനു സമീപത്തുവെച്ച് പിടികൂടുകയുമായിരുന്നു.
200 കിലോയിലധികംവരുന്ന കാട്ടുപന്നിയാണ് വാഹനത്തിലുണ്ടായിരുന്നത്. പ്രതികളെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടികൾക്കായി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews