ചലച്ചിത്രതാരം അരുൺ ഉദ്ഘാടനം ചെയ്യുന്നു.
പട്ടം: കഴിഞ്ഞ അധ്യയന വർഷം മികച്ച വിജയം നേടിയ വിദ്യാർഥികളുടെ അനുമോദനവും സിവിൽ സർവീസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ പൂർവ വിദ്യാർഥികളായ ജെ.എസ്. ശ്രീജ, 528 -ാം റാങ്ക് നേടിയ ഡോ. അരവിന്ദ് നാരായണൻ എന്നിവർക്കുള്ള ആദരവും നൽകിയ "എക്സലൻഷ്യ 2026' ചലച്ചിത്രതാരം അരുൺ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ യൂഹാനോൻ മാർ അലക്സിയോസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. നെൽസൻ വലിയവീട്ടിൽ, ലോക്കൽ മാനേജർ ഫാ. തോമസ് കയ്യാലയ്ക്കൻ, വൈസ് പ്രിൻസിപ്പൽ റെജി ലൂക്കോസ്, പിടിഎ പ്രസിഡന്റ് വിഷ്ണു, മദർ പിടി എ പ്രസിഡന്റ് സജിനി, സ്റ്റാഫ് സെക്രട്ടറി സിജു ജോർജ്, സ്കൂൾ പാർലമെന്റ് ചെയർപേഴ്സൺ മാസ്റ്റർ സിറിൽ, വിദ്യാർഥി പ്രതിനിധി കുമാരി അക്ഷര തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews