x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെല്ലാ​യി സ​ഹകരണ ബാ​ങ്ക് ‘ആ​ദ​ര​ണീ​യം 2026' സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 26, 2026 01:57 AM IST | Updated: July 26, 2026 01:57 AM IST

ആ​ദ​ര​ണീ​യം 2026' തോ​മ​സ് ഉ​ണ്ണി​യാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ട​ക​ര: നെ​ല്ലാ​യി - പ​റ​പ്പൂ​ക്ക​ര സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രീ​ക്ഷ​ക​ളി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും  എപ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ബാ​ങ്ക് പ​രി​ധി​യി​ലെ 46 വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോ​യും ന​ൽ​കി അ​നു​മോ​ദി​ച്ച​ത്. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ ഉ​യ​ര്‍​ന്നമാ​ര്‍​ക്ക് നേ​ടി​യ ഏ​ഴ്  വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ബാ​ങ്ക് മു​ന്‍ പ്ര​സി​ഡ​ന്‍റ് കെ. ​ആ​ര്‍. വി​ജ​യ​രാ​ഘ​വ​ന്‍റെ സ്മ​ര​ണ​ക്കാ​യു​ള്ള എ​ന്‍​ഡോ​വ്‌​മെ​ന്‍റും സ​മ്മാ​നി​ച്ചു . എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ മൂ​ന്ന് സ്‌​കൂ​ളു​ക​ള്‍​ക്ക് ച​ട​ങ്ങി​ൽ  ട്രോ​ഫി സ​മ്മാ​നി​ച്ചു .

അ​നു​മോ​ദ​ന സ​മ്മേ​ള​നം  തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ. ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി. ​ആ​ര്‍​ക പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ഷോ​ണ്‍ പെ​ല്ലി​ശേ​രി സഹ. ​ബാ​ങ്ക് മു​ന്‍ പ്ര​സി​ഡന്‍റുമാ​രാ​യ എം.​ഒ ജോ​ണ്‍, ഡേ​വി​സ് പൊ​ഴൊ​ലി​പ​റ​മ്പി​ല്‍, എ​സ്. ഹ​രീ​ഷ്‌​കു​മാ​ര്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ  കെ. ​എ​സ്. ജോ​ണ്‍​സ​ണ്‍,  കെ. ​കെ. രാ​ജ​ന്‍, ന​ന്ദി​നി ര​മേ​ശ​ന്‍, ബാ​ങ്ക്  വൈ​സ് പ്ര​സി​ഡ​ന്‍റ്് അ​മ്പി​ളി സ​ജീ​വ​ന്‍, സെ​ക്ര​ട്ട​റി ബ്രീ​സി ജോ​ണ്‍  എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Nellayi

Recent News

Corehub Up