പ്രതീകാത്മക ചിത്രം
കൊല്ലം : ഡല്‍ഹിയില്‍ ജന്തര്‍മന്ദറില്‍ സമരം ചെയ്യുന വിദ്യാര്‍ഥികള്‍ക്കും പിന്തുണയുമായി ഡെമോക്രാറ്റിക്ക് ഫോറം, മൊറാര്‍ജി ഫോറം എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.n
താലൂക്ക് കച്ചേരി ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ സമാപിച്ചു. യോഗത്തില്‍ മൊറാര്‍ജി ഫോറം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫ.ഡി.എം.എ.സലീം അധ്യക്ഷത വഹിച്ചു. ഡെമോക്രാറ്റിക്ക് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി. ജോര്‍ജ് മുണ്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
എ.കെ. രവീന്ദ്രന് നായര്‍, പ്രഫ.മാത്യൂ ജോണ്‍ കുട്ടനാട്, നിധീഷ് ജോര്‍ജ്, ഡോ.പി.എല്‍. ജോസ്, മാജി മാത്യുസ്, സായ് അനില്‍ കുമാര്‍, ഓച്ചിറ യൂസുഫ് കുഞ്ഞ്, സി.ശശിധരന്, കെ.സൂര്യദാസ്, പി.എന്‍. പ്രഭാത്, സുഖി രാജന്, ലൈല മോനച്ചന്, എം.സൗദ, അജന്താ ജോഷ്വാ, എ.സാവിത്രി എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews