യുആര്‍ബിഎന്‍ അണ്‍മ്യൂട്ട് സംഗീതപരിപാടി
കൊച്ചി: ഓണത്തോടനുബന്ധിച്ച് റാപ്പ് കലാകാരന്മാരായ തിരുമാലിയും ലില്‍ പയ്യനും പങ്കെടുക്കുന്ന യുആര്‍ബിഎന്‍ അണ്‍മ്യൂട്ട് സംഗീതപരിപാടിയുടെ മൂന്നാം പതിപ്പുമായി കൊച്ചിയില്‍ മാക്സ്.
സംഗീത സ്ട്രീമിംഗ് വേദിയായ സ്പോട്ടിഫൈയുടെ സഹകരണത്തോടെ സംസ്ഥാനതലത്തില്‍ നടത്തുന്ന റാപ്പ് ടാലന്റ് ഹണ്ട് മത്സരത്തില്‍ മലയാളം, ഇംഗ്ലീഷ് അല്ലെങ്കില്‍ ഇരു ഭാഷകളും ചേര്‍ത്ത് റാപ്പ് അവതരിപ്പിക്കുന്നവര്‍ക്ക് പങ്കെടുക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന 16 പേര്‍ക്ക് ഓഗസ്റ്റ് ഏഴിന് കൊച്ചിയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ തിരുമാലിക്കും ലില്‍ പയ്യനുമൊപ്പം വേദി പങ്കിടാനുള്ള അവസരം ലഭിക്കും.
Tags : Max URBN Umute Music Festivel