x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐസിസി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാനെ പുറത്താക്കി

വെബ്ഡെസ്ക്
Published: July 25, 2026 10:47 PM IST | Updated: July 25, 2026 10:47 PM IST

ക​​​രീം ഖാ​​​ൻ

ന്യൂ​​​യോ​​​ർ​​​ക്ക്: ​​​ഗാ​​​സ യു​​​ദ്ധ​​​ക്കു​​​റ്റ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വി​​​നെ​​​തി​​​രേ അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​ൻ മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി (ഐ​​​സി​​​സി) ചീ​​​ഫ് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ ക​​​രീം ഖാ​​​ന് ലൈം​​​ഗി​​​കപീ​​​ഡ​​​നാ​​​രോ​​​പ​​​ണ​​​ത്തി​​​ൽ പ​​​ദ​​​വി ന​​​ഷ്ട​​​മാ​​​യി.

ഐ​​​സി​​​സി​​​യി​​​ൽ അം​​​ഗ​​​മാ​​​യ 125 രാ​​​ജ്യ​​​ങ്ങ​​​ൾ വോ​​​ട്ടെ​​​ടു​​​പ്പി​​​ലൂ​​​ടെ ഖാ​​​നെ പു​​​റ​​​ത്താ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 82 അം​​​ഗ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​ന​​​ത്തെ പി​​​ന്തു​​​ണ​​​ച്ചു.

ഐ​​​സി​​​സി ജീ​​​വ​​​ന​​​ക്കാ​​​രി​​​യു​​​മാ​​​യി വ​​​ഴി​​​വി​​​ട്ട ബ​​​ന്ധം പു​​​ല​​​ർ​​​ത്തു​​​ക​​​യും ഇ​​​വ​​​ർ പ​​​രാ​​​തി ന​​​ല്കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നാ​​​ണു ഖാ​​​നെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണം.

ബ്രി​​​ട്ടീ​​​ഷ് അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ ഖാ​​​ൻ 2025 മേ​​​യ് മു​​​ത​​​ൽ ഐ​​​സി​​​സി ചീ​​​ഫ് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ പ​​​ദ​​​വി​​​യി​​​ൽ​​​നി​​​ന്നു സ്വ​​​യം വി​​​ട്ടു​​​നി​​​ന്നി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​മാ​​​സം ഐ​​​സി​​​സി അ​​​ദ്ദേ​​​ഹ​​​ത്തെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. ബ്രി​​​ട്ട​​​നി​​​ൽ പ്രാ​​​ക്ടീ​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​നും ഖാ​​​ൻ വി​​​ല​​​ക്കു നേ​​​രി​​​ടു​​​ന്നു​​​ണ്ട്.

ഇ​​​സ്രേ​​​ലി നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഐ​​​സി​​​സി​​​ക്കെ​​​തി​​​രേ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ചു​​​മ​​​ത്തി​​​യ ഉ​​​പ​​​രോ​​​ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​നും ഖാ​​​ന് വി​​​ല​​​ക്കു​​​ണ്ട്. അ​​​തി​​​നാ​​​ൽ ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ ന​​​ട​​​ന്ന ഐ​​​സി​​​സി അം​​​ഗ​​​ങ്ങ​​​ളു​​​ടെ വോ​​​ട്ടെ​​​ടു​​​പ്പു യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞി​​​ല്ല.

Tags : ICC ChiefProsecutor KareemKhan Sacked Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up