അരവിന്ദ് കേജരിവാള്‍ (ഫയൽ ചിത്രം)
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെ സ്വാഗതം ചെയ്യുന്നതായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജരിവാള്‍.
ഇത് രാജ്യത്തെ വിദ്യാർഥിസമൂഹത്തിന്റെയും യുവാക്കളുടെയും അത്യന്തികമായി ജനാധിപത്യത്തിന്റെയും വിജയമാണെന്നും കേജരിവാള്‍ പറഞ്ഞു.
ജനകീയമായ ഒരു സർക്കാർ ജനങ്ങളെ കേൾക്കാൻ സന്നദ്ധരാകണം. അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുവേണം മുന്നോട്ടു പോകാൻ. ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച വിഷയത്തിൽ കൂടുതൽ കാര്യക്ഷമമായ നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേജരിവാള്‍ പറഞ്ഞു.
Tags : Victory Youth Kejriwal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash