ലോഗോ
കോഴിക്കോട്: നാലായിരത്തോളം വിദ്യാർഥികളെ ആദരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോമേഴ്സ് കോണ്വൊക്കേഷനായ "എക്സ്കോമിയം 2026’ ഇന്ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കും.
ഐഐസി ലക്ഷ്യ ഒരുക്കുന്ന പരിപാടിയിൽ ഐഐസി ലക്ഷ്യ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഓർവൽ ലയണൽ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് രണ്ടിനാണു പരിപാടി ആരംഭിക്കുക.
ചടങ്ങിൽ 4000 കൊമേഴ്സ് പ്രഫഷണലുകളെ ആദരിക്കും. സിഎ, എസിസിഎ, സിഎംഎ യുഎസ്എ, സിഎംഎ ഇന്ത്യ, സിഎസ് തുടങ്ങിയ കോഴ്സുകൾ പാസായ വിദ്യാർഥികൾക്കുള്ള ഔദ്യോഗിക സർട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും ഈ വേദിയിൽ വച്ച് വിതരണം ചെയ്യും.
കൂടാതെ, 2025-26 അധ്യയന വർഷത്തിൽ ദേശീയ-ആഗോള തലങ്ങളിൽ 54 റാങ്കുകൾ കരസ്ഥമാക്കിയ ലക്ഷ്യയുടെ വിദ്യാർഥികളെ പ്രത്യേകമായി ആദരിക്കും.
ചടങ്ങിൽ എം.കെ. രാഘവൻ എംപി, കെ. ജയന്ത് എംഎൽഎ, ഫ്ളവേഴ്സ് ആൻഡ് 24 ന്യൂസ് മാനേജിംഗ് ഡയറക്ടർ ശ്രീകണ്ഠൻ നായർ, ഇവൈ പാർട്ണർ ജോർജ് മാത്യു, കെപിഎംജി ടെക്നിക്കൽ ഡയറക്ടർ അമിത് ചൗധരി, ആഷിഖ് ആൻഡ് അസോസിയേറ്റ്സ് ഫൗണ്ടറും സിഇഒയുമായ സി.എസ്. ആഷിഖ്, ഐഐസി ലക്ഷ്യ ഡയറക്ടർ അർജുൻ മോഹൻ, സിഒഒ സജേഷ് നന്പ്യാർ, വി.പി അവിനാഷ് കുളൂർ, സെൻട്രൽ കേരള ജനറൽ മാനേജർ നയന മാത്യു, നോർത്ത് കേരള ജനറൽ മാനേജർ ഹനീസ ഹബീബ്, സൗത്ത് കേരള ജനറൽ മാനേജർ ഇയാസ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും.
Tags : IICLakshya Respects Commerce Professionals Business Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash