x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കഴിഞ്ഞകാലവും ഭാവിയും തമ്മിലുള്ള പോരാട്ടമെന്ന് രാഹുൽ

വെബ്ഡെസ്ക്
Published: July 25, 2026 11:23 PM IST | Updated: July 25, 2026 11:23 PM IST

രാ​ഹു​ൽ ​ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി, ആ​ർ​എ​സ്എ​സ് എ​ന്ന ക​ഴി​ഞ്ഞ കാ​ല​വും ഇ​ന്ത്യ​യു​ടെ ഭാ​വി​യും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണി​തെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ​ഗാ​ന്ധി.

ഇ​ന്ത്യ​യു​ടെ ഭാ​വി അ​തി​ന്‍റെ ക​ഴി​ഞ്ഞ കാ​ല​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്ന് ത​ങ്ങ​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ന്ത്രി​യു​ടെ രാ​ജി​ക്കു​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ.

യു​വ​ജ​ന​പ്ര​ക്ഷോ​ഭ​ത്തി​ലൂടെ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യെ രാ​ജി​വ​യ്പ്പി​ച്ച​തി​ൽ രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ഈ ​സ​ർ​ക്കാ​രി​നെ നീ​ക്കം ചെ​യ്യാ​ൻ സ​മ​യ​മാ​യെ​ന്നും ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും പാ​വ​പ്പെ​ട്ട​വ​രു​മ​ട​ങ്ങു​ന്ന മ​റ്റു​ള്ള സ​മൂ​ഹ​വി​ഭാ​​ഗ​ങ്ങ​ൾ ധൈ​ര്യം പ്ര​ക​ടി​പ്പി​ച്ചു സ​ർ​ക്കാ​രി​നെ​തി​രേ നി​ല​പാ​ടെ​ടു​ക്ക​ണ​മെ​ന്നും എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ രാ​ഹു​ൽ പ​റ​ഞ്ഞു.

ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ചെ​ങ്കി​ലും ര​ണ്ട് ആ​വ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ഴും ബാ​ക്കി​യു​ണ്ട്. പ്ര​തി​ഷേ​ധ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യും ഇ​ന്ത്യ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക്ഷ​മാ​പ​ണ​വും.

പ്ര​തി​ഷേ​ധ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേരേയു​ള്ള മാ​ര​ക​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ​തി​നും പെ​ല്ല​റ്റ് ​ഗ​ണ്ണു​ക​ൾ ഉ​പ​യോ​​ഗി​ച്ച​തി​നും പ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് നേ​രി​ട്ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും ​മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : RahulGandhi Future Past Struggle Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up