x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഡ് ഗ്ലോ​വ് 2.0 പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു

വെബ് ഡെസ്ക്
Published: July 26, 2026 01:55 AM IST | Updated: July 26, 2026 01:55 AM IST

കി​ഡ് ഗ്ലോ​വ് 2.0' പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീം ഐ​പി​എ​സ് നി​ര്‍​വ​ഹി​ക്കു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള പോ​ലീ​സ് സൈ​ബ​ര്‍ ഓ​പ്പ​റേ​ഷ​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ടി​ക​ളി​ല്‍ സൈ​ബ​ര്‍ സു​ര​ക്ഷാ അ​വ​ബോ​ധ​വും ഡി​ജി​റ്റ​ല്‍ സു​ര​ക്ഷാ സം​സ്‌​കാ​ര​വും വ​ള​ര്‍​ത്തു​ന്ന​തി​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ‘കി​ഡ് ഗ്ലോ​വ് 2.0' പ​ദ്ധ​തി​യു​ടെ തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​എംഎ​ച്ച്എ​സ്എ​സ് ന​ട​വ​ര​മ്പ് സ്‌​കൂ​ളി​ല്‍ തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീം ഐ​പി​എ​സ് നി​ര്‍​വ​ഹി​ച്ചു.

കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​രും ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​വ​രു​മാ​യ ഡി​ജി​റ്റ​ല്‍ പൗ​ര​ന്മാ​രാ​യി വ​ള​ര്‍​ത്തു​ക, ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​ക​ള്‍, സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍, സോ​ഷ്യ​ല്‍ മീ​ഡി​യ ദു​രു​പ​യോ​ഗം, ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മിം​ഗ് അ​പ​ക​ട​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ കൃ​ത്യ​മാ​യ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്നി​വ​യാ​ണ് ‘കി​ഡ് ഗ്ലോ​വ് 2.0' പ​ദ്ധ​തി​യു​ടെ പ്ര​ധാ​നല​ക്ഷ്യ​ങ്ങ​ള്‍. തൃ​ശൂ​ര്‍ റൂ​റ​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ്, ജി​എം എ​ച്ച്എ​സ്എ​സ് ന​ട​വ​ര​മ്പ് എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കൊ​ച്ചി സി​റ്റി സൈ​ബ​ര്‍ ഡോം ​സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.​ആ​ര്‍. ഷി​ജു കി​ഡ് ഗ്ലോ​വ് 2.0 പ​ദ്ധ​തി​യെ​ക്കു​റി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തൃ​ശൂ​ര്‍ റൂ​റ​ല്‍ ഡി​സി​ആ​ര്‍​ബി ഡി​വൈ​എ​സ്പി കെ.​പി. ബെ​ന്നി, ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ ടി. ​ഡി​ലീ​ഷ്, സൈ​ബ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ല്‍​ബി തോ​മ​സ് വ​ര്‍​ക്കി, തൃ​ശൂ​ര്‍ റൂ​റ​ല്‍ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് എ​ഡി​എ​ന്‍​ഒ ജി​എ​സ്‌​ഐ ഒ.​എ​ച്ച്. ബി​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ്് ശ്രീ​ഷ്മ സ​ലീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ന്‍ അം​ഗം ജോ​സ് ചി​റ്റി​ല​പ്പി​ള്ളി, വി​എ​ച്ച്എ​സ്ഇ പ്രി​ന്‍​സി​പ്പ​ല്‍ കെ.​പി. അ​നി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ച​ട​ങ്ങി​ല്‍ ജി​എം എ​ച്ച്എ​സ്എ​സ് ന​ട​വ​ര​മ്പ് അ​ധ്യാ​പി​ക എം.​കെ. പ്രീ​തി സ്വാ​ഗ​ത​വും ജി​എം എ​ച്ച്എ​സ്എ​സ് ന​ട​വ​ര​മ്പ് പ്ര​ധാ​ന​ധ്യാ​പി​ക എം.​വി. ഉ​ഷ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. തു​ട​ര്‍​ന്ന് എ​സ്പി​സി കേ​ഡ​റ്റു​ക​ള്‍​ക്കും മ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​യി പ്ര​ത്യേ​ക സൈ​ബ​ര്‍ സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ടു​ത്തു.

തൃ​ശൂ​ര്‍ റൂ​റ​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​ന്‍.​എ. സ​ച്ചി​ന്‍, ടി.​പി. ശ്രീ​നാ​ഥ്, കെ. ​സു​ദീ​പ്, വി.​കെ. ലാ​ലു, ഡി​സി​ആ​ര്‍​സി കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ മാ​ര്‍​ഗ​ര​റ്റ്, വി​നീ​ത എ​ന്നി​വ​ര്‍ ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews Kid Glove

Recent News

Corehub Up