x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇരി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി

വെബ് ഡെസ്ക്
Published: July 26, 2026 02:09 AM IST | Updated: July 26, 2026 02:09 AM IST

തൂ​ഫാ​ന്‍ എ​സ്‌​ജെ​സി എ​ന്ന സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്്ക​ര​ണ പ​രി​പാ​ടി​ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ര്‍​വ​ഹി​ക്കു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ തൂ​ഫാ​ന്‍ എ​സ്‌​ജെ​സി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ, തൃ​ശൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സ് എ​സ്പി മു​ഹ​മ്മ​ദ് ന​ദീ​മു​ദീ​ന്‍, ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍, ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍, സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ തൂ​ഫാ​ന്‍ ല​ഹ​രി​വി​രു​ദ്ധ ക്യാ​മ്പ​യി​നു​മാ​യി കൈ​കോ​ര്‍​ത്തു​കൊ​ണ്ട് സെന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ആ​വി​ഷ്‌​ക​രി​ച്ച തൂ​ഫാ​ന്‍ എ​സ്‌​ജെ​സി എ​ന്ന സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ ബോ​ധ​വ​ല്‍​ക്ക​ര​ണ, പ്ര​തി​രോ​ധ, സാ​മൂ​ഹി​ക ഇ​ട​പെ​ട​ല്‍ പ​രി​പാ​ടി​ക​ളു​ടെ അ​വ​ത​ര​ണ​വും ച​ട​ങ്ങി​ല്‍ ന​ട​ന്നു. തു​ട​ര്‍​ന്ന് കോ​ള​ജി​ലെ ആ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ അ​ണി​നി​ര​ന്ന ഫ്ലാഷ്മോ​ബ് ച​ട​ങ്ങി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യി.

Tags : Nattuvishesham DistrictNews DeepikaNews Anti-drug

Recent News

Corehub Up