ഡ്വ. ജി. സ്റ്റീഫൻ എംഎൽ എ ഉദ്ഘാടനം ചെയ്യുന്നു.
നെടുമങ്ങാട്: സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ട് വെള്ളനാട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2026-27 സാമ്പത്തിക വർഷത്തെ ലൈഫ് ഭവന പദ്ധതി ഒന്നാം ഗഡു കാർഡ് വിതരണം അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു .
വെള്ളനാട് ഗപഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. പ്രതീജ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ.പി. മായാദേവി, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. ഷൈൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ശൈലജ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ടി ജ്യോതിരാജ് എന്നിവർ പ്രസംഗിച്ചു.
200 നിർധന കുടുംബങ്ങൾക്കാണ് ഇതോടെ തലചായ്ക്കാൻ ഒരിടമെന്ന വലിയ പ്രതീക്ഷയിലേക്ക് ഒരു ചുവടുകൂടി അടുക്കാൻ കഴിഞ്ഞത്. പഞ്ചായത്ത് സെക്രട്ടറി സിന്ധു എൽ. ചടങ്ങിനു നന്ദി പറഞ്ഞു.
Tags : NattuVishasham DistrictNews