പ്രതീകാത്മക ചിത്രം
കള്ളിക്കാട്: നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ എത്തിയ രണ്ടംഗ സംഘം പെട്രോൾ അടിച്ചശേഷം പണം നൽകാതെ കടന്നുകളഞ്ഞ സംഭവത്തിൽ വിവരങ്ങൾ തേടി നെയ്യാർഡാം പോലീസ് കള്ളിക്കാട് മൈലക്കരയിലെ പി ഫ്യൂവൽസ് ഹബ് പെട്രോൾ പമ്പിൽനിന്നു പെട്രോൾ നിറച്ചശേഷമാണു യുവാക്കൾ പണം നൽകാതെ കടന്നുകളഞ്ഞത്.
പമ്പ് അധികൃതർ നൽകിയ വിവരമനുസരിച്ച്, 24നു വൈകുന്നേരം 4.27-ഓടെ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ എത്തിയ രണ്ട് പേർ 750 രൂപയുടെ പെട്രോൾ നിറച്ചശേഷം പണം നൽകാതെ അതിവേഗത്തിൽ രക്ഷപ്പെടുകയായിരുന്നു. സംഭവസമയത്ത് ഉപയോഗിച്ച ബൈക്കിന്റെ മുൻവശത്തും പിൻവശത്തും നമ്പർ പ്ലേറ്റുകൾ ഉണ്ടായിരുന്നില്ലെന്നാണ് പമ്പ് അധികൃതർ അറിയിച്ചത്.
Tags : NattuVishasham DistrictNews