x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​മി​ല്‍ നി​ന്ന് ഡൊ​മി​നി​ക്ക​ന്‍ വൈ​ദി​ക​ര്‍ കൊ​ല്ലം രൂ​പ​ത സ​ന്ദ​ര്‍​ശി​ച്ചു

വെബ് ഡെസ്ക്
Published: July 26, 2026 02:01 AM IST | Updated: July 26, 2026 02:01 AM IST

റോ​മി​ല്‍ നി​ന്നു​ള്ള ഡൊ​മി​നി​ക്ക​ന്‍ വൈ​ദി​കർ

കൊ​ല്ലം :ഡൊ​മി​നി​ക്ക​ന്‍ സ​ഭ​യു​ടെ റോ​മി​ലെ കേ​ന്ദ്ര കാ​ര്യാ​ല​യ​മാ​യ ജ​ന​റ​ലേ​റ്റ് പ്ര​തി​നി​ധി​ക​ള്‍ കൊ​ല്ലം രൂ​പ​ത സ​ന്ദ​ര്‍​ശി​ച്ചു.

കൊ​ല്ലം രൂ​പ​ത​യു​ടെ എ​ഴു​ന്നൂ​റാം വാ​ര്‍​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധ കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​നാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം. ഫാ.തോ​മ​സ് ബ്രോ​ഗ​ല്‍, ഫാ. ​ഫ്ലോറെ​ന്‍റിനോ ബോ​ലോ എ​ന്നി​വ​രാ​ണ് സ​ന്ദ​ര്‍​ശി​ച്ച​ത്.

ഭാ​ര​ത​ത്തി​ലെ ആ​ദ്യ രൂ​പ​ത​യാ​യ കൊ​ല്ലം രൂ​പ​ത​യു​ടെ ആ​ദ്യ മെ​ത്രാ​നും ഡൊ​മി​നി​ക്ക​ന്‍ വൈ​ദി​ക​നു​മാ​യ ബി​ഷ​പ് ജോ​ര്‍​ഡാ​നു​സ് ക​ത്ത​ലാ​നി​യെ​ക്കു​റി​ച്ചും അ​ര​മ​ന​യു​ടെ​യും അ​വി​ടു​ത്തെ പു​രാ​ത​ന പ​ള്ളി​യെ​ക്കു​റി​ച്ചു​മു​ള്ള ച​രി​ത്ര​വും ബി​ഷ​പ് ഡോ.​പോ​ള്‍ ആ​ന്‍റണി മു​ല്ല​ശേ​രി വി​വ​രി​ച്ചു ന​ല്‍​കി.

വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ഡോ. ​ബൈ​ജു ജൂ​ലി​യാ​നും ബി​ഷ​പ് ബെ​ന്‍​സി​ഗ​ര്‍ ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്‌ടര്‍ ഫാ. ​ബി​നു തോ​മ​സ് തു​പ്പാ​ശേ​രി​യും ബി​ഷ​പ്പി​നൊ​പ്പം ചേ​ര്‍​ന്ന് അ​വ​രെ സ്വീ​ക​രി​ച്ചു.

കൊ​ല്ലം രൂ​പ​ത​യി​ല്‍ സേ​വ​നം ചെ​യ്യു​ന്ന ഡൊ​മി​നി​ക്ക​ന്‍ വൈ​ദി​ക​ന്‍ ഫാ.സു​നി​ലും റോ​മി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളെ അ​നു​ഗ​മി​ച്ചി​രു​ന്നു.

 

 

Tags : NattuVishasham DistrictNews

Recent News

Corehub Up