x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്ത​സാ​ക്ഷി​ക​ളാ​യ 90 പേ​രു​ടെ ജീ​വ​ന് മോ​ദി മ​റു​പ​ടി പ​റ​യ​ണം: മ​ന്ത്രി ജ​നീ​ഷ്

വെബ് ഡെസ്ക്
Published: July 26, 2026 01:44 AM IST | Updated: July 26, 2026 01:44 AM IST

കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ന​ട​ത്തിയ പ്ര​ക​ട​നം.

തൃ​ശൂ​ർ: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര​പ്ര​ധാ​ന്‍റെ രാ​ജി​യോ​ടെ പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്നും പ​രീ​ക്ഷ​ക​ളി​ലെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ര​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ളി​ൽ മ​നം​നൊ​ന്തു മ​രി​ച്ച 90 വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​നു ന​രേ​ന്ദ്ര​മോ​ദി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. ഇ​ന്ത്യാ​മു​ന്ന​ണി​യു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​മ​ര​ത്തെ​ത്തു​ട​ർ​ന്നു കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര​പ്ര​ധാ​ൻ രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ വി​ജ​യ​സ​ദ​സും മാ​ർ​ച്ചും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഞ്ചു ത​വ​ണ​യാ​ണു വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ഉ​ണ്ടാ​യ​ത്. എ​ന്നി​ട്ടും മ​നഃ​പൂ​ർ​വം രാ​ജി വൈ​കി​പ്പി​ച്ചു വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും രാ​ജ്യ​ത്തെ ഒ​ന്നാ​കെ​യും മോ​ദി വെ​ല്ലു​വി​ളി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ജോ​സ് വ​ള്ളൂ​ർ, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, ജോ​സ​ഫ് ചാ​ലി​ശേ​രി, സു​നി​ൽ അ​ന്തി​ക്കാ​ട്, സി.​സി. ശ്രീ​കു​മാ​ർ, ഐ.​പി. പോ​ൾ, സി.​ഒ. ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ മാ​ർ​ച്ചി​നു നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Minister Janeesh

Recent News

Corehub Up