x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ള കെ​എ​സ്ആ​ർ​ടി​സി​ക്ക് പു​തി​യ ബ​സ്: മ​ന്ത്രി ജ​നീ​ഷ്

വെബ് ഡെസ്ക്
Published: September 23, 2026 06:10 AM IST | Updated: September 23, 2026 06:10 AM IST

മാ​ള കെ​എ​സ്ആ​ർ​ടി​സി സ​ബ് ഡി​പ്പോ​യി​ൽ പ്രി​യ​ദ​ർ​ശി​നി 100-ാംദി​നാ​ഘോ​ഷം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു.

മാ​ള: കെ​എ​സ്ആ​ർ​ടി​സി സ​ബ് ഡി​പ്പോ​യി​ലേ​ക്ക് പു​തു​താ​യി ബ​സ് അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. പ്രി​യ​ദ​ർ​ശി​നി​യു​ടെ നൂ​റാം​ദി​നം മാ​ള കെ ​എ​സ്ആ​ർ​ടി​സി സ​ബ് ഡി​പ്പോ​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മാ​ള സ​ബ് ഡി​പ്പോ​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഒ​രു ബ​സി​ന് ആ​വ​ശ്യ​മാ​യ തു​ക എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്നു അ​നു​വ​ദി​ക്കു​ന്ന​തി​നു​വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രി അ​റി​യി​ച്ചു. മാ​ള​യി​ൽ മു​ൻ​പ് ഉ​ണ്ടാ​യി​രു​ന്ന വേ​ളാ​ങ്ക​ണ്ണി അ​ട​ക്കു​ള്ള ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ച​ർ​ച്ച​ക​ൾ ഗ​താ​ഗ​ത മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. പൊ​ട്ടി​പൊ​ളി​ഞ്ഞു​കി​ട​ക്കു​ന്ന ഡി​പ്പാ​യു​ടെ ത​റ ടൈ​ൽ വി​രി​ക്കു​ന്ന​തി​ന് 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കെ.​കെ. ര​വി ന​മ്പൂ​തി​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ച​ട​ങ്ങി​നി​ടെ ബ​സി​ലെ​ത്തി​യ യാ​ത്ര​ക്കാ​ർ​ക്ക് മ​ധു​രം​ന​ൽ​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷി​ണി രാ​ജീ​വ് മു​ഖ്യാ​തി​ഥി​യാ​യി. ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ ബൈ​ജു കൊ​ട​ക​ര, എ​ൻ.​എ​സ്. വി​ജ​യ​ൻ, ജോ​ഷി കാ​ഞ്ഞു​ത്ത​റ, ഔ​സേ​പ്പ​ച്ച​ൻ ജോ​സ്, ടി.​കെ. ജി​നേ​ഷ്, കെ.​ആ​ർ. പ്രേ​മ, ധ​ന്യ ദേ​വ​ദാ​സ്, ബി​ന്ദു റ​പ്പാ​യി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up