x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ അ​ത്‌ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ്

വെബ് ഡെസ്ക്
Published: September 23, 2026 05:59 AM IST | Updated: September 23, 2026 05:59 AM IST

അ​ണ്ട​ർ 18 വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളു​ടെ ലോം​ഗ് ജം​പി​ൽ നാ​ട്ടി​ക ഫി​ഷ​റീ​സ് സ്കൂ​ളി​ലെ വി.​എം. അ​ശ്വ​തി സ്വ​ർ​ണ​മെ​ഡ​ൽ നേ​ടു​ന്നു.

വി​മ​ല കോ​ള​ജ് മു​ന്നി​ൽ

 

കു​ന്നം​കു​ളം: 70-ാമ​ത് തൃ​ശൂ​ർ ജി​ല്ലാ അ​ത് ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​നു കു​ന്നം​കു​ളം സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ആ​ദ്യ​ദി​നം മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്പോ​ൾ 96 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ർ വി​മ​ല കോ​ള​ജാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 85 പോ​യി​ന്‍റു​മാ​യി പൊ​ങ്ങണം​കാ​ട് സെ​ന്‍റ് എ​ലി​സ​ബ​ത്ത് ഇം​ഗ്ലീ​ഷ് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​ത്തും 71 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ർ പാ​റ​മേ​ക്കാ​വ് വി​ദ്യാ​മ​ന്ദി​ർ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. ചാ​ന്പ്യ​ൻ​ഷി​പ് ഇ​ന്ന് സമാപിക്കും.

മേ​ള​യി​ൽ ജി​ല്ല​യി​ലെ നൂ​റു​ക​ണ​ക്കി​നു കാ​യി​ക​ പ്ര​തി​ഭ​ക​ളാ​ണു മാ​റ്റു​ര​യ്ക്കു​ന്ന​ത്. മി​നി (അ​ണ്ട​ർ 10 & 12), ജൂ​നി​യ​ർ (അ​ണ്ട​ർ 14, 16, 18 & 20), സീ​നി​യ​ർ (20നു ​മു​ക​ളി​ൽ) വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണു മ​ത്സ​ര​ങ്ങ​ൾ. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് 5,000 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തോ​ടെ​യാ​ണു മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

കു​ന്നം​കു​ളം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​ജി. ജ​യ​പ്ര​കാ​ശ് ചാ​ന്പ്യ​ൻ​ഷി​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ർ ജി​ല്ലാ അ​ത്‌ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഇ.​യു. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​കെ.​എ​സ്. ഹ​രി​ദ​യാ​ൽ, ഡോ. ​സ്റ്റാ​ലി​ൻ റാ​ഫേ​ൽ, പ്ര​സാ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ക​ന​ത്ത ചൂ​ടി​നി​ട​യി​ലും താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​നം ആ​ദ്യ​ദി​ന മ​ത്സ​ര​ങ്ങ​ളെ ശ്ര​ദ്ധേ​യ​മാ​ക്കി.

Tags : NattuVishesham DistrictNews

Recent News

Corehub Up