x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​ന​പ​ക്ഷ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് നീ​തി കാ​ണി​ക്ക​ണം:മെ​ക്ക

വെബ് ഡെസ്ക്
Published: July 26, 2026 01:47 AM IST | Updated: July 26, 2026 01:47 AM IST

പ്ര​സി​ഡ​ന്‍റ് എ. ​ഷാ​ന​വാ​സ് പൊ​ന്നാ​ട അ​ണി​യി​ച്ച് സ്വീ​ക​രി​ക്കു​ന്നു.

കൊ​ല്ലം: ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ല്‍ ന​ഷ്ട​പ്പെ​ട്ട 95 മെ​ഡി​ക്ക​ല്‍ സീ​റ്റു​ക​ള്‍ ന​ല്‍​കി ഈ ​വ​ര്‍​ഷം നീ​റ്റ് പ​രീ​ക്ഷ പാ​സാ​യ അ​ര്‍​ഹ​രാ​യ ന്യൂ​ന​പ​ക്ഷ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് നീ​തി പു​ല​ര്‍​ത്ത​ണ​മെ​ന്ന് മെ​ക്ക ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

മൂ​ന്നു മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഒ​ഴി​കെ ബാ​ക്കി ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ള്‍ 50 ശ​ത​മാ​നം ക്വാ​ട്ട ഉ​റ​പ്പു​വ​രു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​അ​ട്ടി​മ​റി​ക്കും അ​വ​സ​ര നി​ഷേ​ധ​ത്തി​നും കൂ​ട്ടു നി​ന്ന​വ​ര്‍​ക്ക് എ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഷാ​ന​വാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ലീ​ഗ​ല്‍ അ​ഡൈ്വ​സ​ര്‍ ഡോ. ​അ​ബ്‌ദുൾ സ​ലാം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ക്ക സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത എം.എ. ല​ത്തീ​ഫി​നെ യോ​ഗം ആ​ദ​രി​ച്ചു.

അ​ബ്‌ദുൾ സ​ലാം ക്ലാ​പ്പ​ന, തേ​വ​ല​ക്ക​ര ജെ.എം. നാ​സ​റു​ദീ​ന്‍, എ​സ്. മു​ഹ​മ്മ​ദ് സു​ഹൈ​ല്‍, അ​ന്‍​സ​ര്‍ പ​ച്ചി​ല, ഡോ. ​എം.​എം. കു​ഞ്ഞ്, വ​ട്ട​ത്തി​ല്‍ അ​ബ്ദു​റ​ഹ്മാ​ന്‍, സ​ലാ​ഹു​ദീ​ന്‍ ഭാ​യ്, ഡോ. ​നൗ​ഷാ​ദ് മ​ന്നാ​നി, ജ​ലീ​ല്‍ കോ​ട്ട​ക്ക​ര,എം. ​ഇ​ല്യാ​സ് ക​രു​നാ​ഗ​പ്പ​ള്ളി, ബ​ദ​റു​ദീ​ന്‍, അ​ന​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : NattuVishasham DistrictNews

Recent News

Corehub Up