"റെഗാലിയ 2026-27' ടി. ശിവദേവ് ഉദ്ഘാടനം ചെയ്യുന്നു.
മാള: ഹോളിഗ്രേസ് അക്കാദമി സിബിഎസ്ഇ സ്കൂളിൽ ഇസിസിഇ വിഭാഗം കുട്ടികളുടെ കലാസാംസ്കാരിക പരിപാടിയായ റെഗാലിയ 2026–27 നടത്തി.
കോമഡി മാസ്റ്റേഴ്സിലൂടെ ശ്രദ്ധേയനും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവുമായ ടി. ശിവദേവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. പി.വി. ലിവിയ, വൈസ് പ്രിൻസിപ്പൽ മനു ദേവസ്യ, ഇ.സിസിഇ കോ-ഓർഡിനേറ്റർ മേരികുട്ടി ജോസ്, കൾച്ചറൽ ക്യാപ്റ്റൻ കൃതി നായർ എന്നിവർ സംസാരിച്ചു.
ഋതുഭേദങ്ങൾ, വിവിധ ആഘോഷങ്ങൾ, ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളുടെ പരമ്പരാഗത വസ്ത്രധാരണരീതികൾ, സിനിമാ കഥാപാത്രങ്ങൾ, പ്രശസ്ത കായികതാരങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളെ ആസ്പദമാക്കിയുള്ള വേഷപ്പകർച്ചകളുമായി കുട്ടികൾ റാമ്പിൽ അണിനിരന്നു.