പ്രിയദർശിനി ബസ്
കൊട്ടിയം: യാത്രക്കാരന് സ്ത്രീ സൗജന്യയാത്രയ്ക്കുളള സീറോ വാല്യൂ ടിക്കറ്റ് നല്‍കിയെന്ന് പരാതി. കണ്ണനല്ലൂര്‍ സ്വദേശിയായ യാത്രക്കാരന് ടിക്കറ്റിന്റെ പകര്‍പ്പ് സഹിതം കൊല്ലം ഡിപ്പോ അധികൃതര്‍ക്ക് പരാതി നല്കി. കഴിഞ്ഞ 23ന് വൈകുന്നേരം കൊല്ലത്തേക്ക് പോയ കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസിലാണ് സംഭവം. കണ്ണനല്ലൂരില്‍ നിന്ന് കൊല്ലത്തേക്ക് പോകുന്നതിനായി കയറിയ യാത്രക്കാരന് പണം വാങ്ങിയ ശേഷം സ്ത്രീകള്‍ക്ക് സൗജന്യയാത്രക്കായി നല്‍കിയിട്ടുള്ള സീറോ ടിക്കറ്റ് നല്‍കുകയായിരുന്നു.
കൊല്ലത്തേക്കുള്ള ടിക്കറ്റ് നിരക്കായ 18 രൂപ വാങ്ങിയ ശേഷമാണ ്കണ്ടക്ടര് ടിക്കറ്റ് നല്‍കിയത്. ബസില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് സീറോ വാല്യു ടിക്കറ്റാണ് നല്‍കിയതെന്ന് ശ്രദ്ധയില്‍പെട്ടത്. ടിക്കറ്റിന്റെ പകര്‍പ്പ് സഹിതം കെഎസ്ആര്‍ടിസിയ്ക്ക് പരാതി നല്കി.
Tags : NattuVishasham DistrictNews