പുത്തന്‍ സങ്കേതം തുണ്ടത്തില്‍ തോട്ടില്‍ അടിയന്തര സാനിറ്റേഷന്‍ നടത്തുന്നു.
കര്‍ശന നടപടി സ്വീകരിക്കുമെന്ന് തേവലക്കര : തേവലക്കര പഞ്ചായത്തിലെ പുത്തന്‍സങ്കേതം തൊഴിലാളിമുക്ക് തുണ്ടത്തില്തോട്ടില് വ്യാപകമായി മാലിന്യം തള്ളുന്നത് പതിവായതിനെ തുടര്‍ന്ന് സമീപവാസികള്‍ ദുരിതത്തിലായി.
രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ തോട്ടിലേക്ക് ഗാര്‍ഹിക മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും തള്ളുന്നതുമൂലം പ്രദേശത്ത് ദുര്‍ഗന്ധം രൂക്ഷമാവുകയും പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യം രൂപപ്പെടുകയും ചെയ്തിരുന്നു.
സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് തേവലക്കര പഞ്ചായത്ത് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ തോട്ടില്‍ അടിയന്തര സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. ആരോഗ്യ പ്രവര്‍ത്തകരും ശുചീകരണ തൊഴിലാളികളും ചേര്‍ന്ന് അണുനശീകരണ നടപടികള്‍ സ്വീകരിച്ചു. പ്രദേശത്ത് ശുചിത്വവും രോഗപ്രതിരോധവും ഉറപ്പാക്കുന്നതിനുള്ള നടപടികളും ശക്തമാക്കി.
മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നത് ഗുരുതര കുറ്റമാണെന്നും പഞ്ചായത്ത് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ഈ പ്രദേശത്ത് പോലീസ് രാത്രികാല പെട്രോളിംഗ് കൂടുതല്‍ ശക്തമാക്കുമെന്ന് തെക്കുംഭാഗം പോലീസ് പറഞ്ഞു. വാര്‍ഡ് ജനപ്രതിനിധി ഷാഹിദ കുളങ്ങര, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പാലയ്ക്കല്‍ ഗോപന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. പ്രീത, എച്ച്. റഷീദ്, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags : NattuVishasham DistrictNews