വീടിന് മുന്നിൽ പൂജ ചെയ്യുന്ന കൃഷ്ണ സ്വാമി.
കുളത്തൂപ്പുഴ : അമ്മയുടെ മൃതദേഹം മകന് വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. കുളത്തൂപ്പുഴ ആര്‍പിഎല്‍ 2 എഫ് ഉന്നതിയില്‍ ലയത്തിലെ താമസക്കാരിയായ ചിന്നത്താമ്മയുടെ (80) മൃതദേഹമാണ് മകന് കൃഷ്ണസ്വാമി വീട്ടില്‍ സൂക്ഷിച്ചത്. ചിത്താമ്മ പ്രായാധിക്യത്താല്‍ രോഗബാധിതയായി കിടപ്പിലായിരുന്നു. മകന് കൃഷ്ണസ്വാമിക്ക് മാനസിക പ്രശ്നങ്ങളുള്ളതായും നാട്ടുകാരുമായി ബന്ധമില്ലാതിരുന്നതായും നാട്ടുകാര്‍ പറയുന്നു.
നാലു ദിവസം മുന്‍പാണ് ചിന്നത്താമ്മ മരിച്ചത്. ചടങ്ങുകള്‍ ചെയ്യാന്‍ തമിഴ്നാട്ടില്‍നിന്ന് ഒരാളെ വിളിച്ചിരുന്നെന്നും അയാള്‍ വരാത്തതിനാലാണ് മൃതദേഹം സൂക്ഷിച്ചതെന്നുമാണ് കൃഷ്ണസ്വാമി പോലീസിനു മൊഴി നല്‍കിയത്.
കൃഷ്ണസ്വാമിയുടെ മകള്‍ ദമയന്തി മറ്റൊരിടത്താണ് താമസം. അച്ഛനെ കാണാനെത്തിയപ്പോള്‍ മുത്തശിയെക്കുറിച്ച് അന്വേഷിച്ചു. മുറിയില്‍ കട്ടിലില്‍ കിടത്തിയിരിക്കുന്നതായും മരിച്ചെന്നുമായിരുന്നു മകള്‍ക്ക് മറുപടി നല്‍കിയത്. തുടർന്ന് മകള്‍ പഞ്ചായത്ത് അംഗം ചന്ദ്രകുമാറിനെ വിവരം അറിയിച്ചു.
പഞ്ചായത്ത് അംഗം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
നാട്ടുകാരെ തടഞ്ഞ് കൃഷ്ണസ്വാമി
കുളത്തൂപ്പുഴ : അമ്മ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരെയും അറിയിക്കാതെ വീട്ടിനുള്ളില്‍ പൂജ ചെയ്തു സൂക്ഷിച്ച സംഭവം അറിഞ്ഞ് ആര്‍പിഎല്‍ ടു എഫ് കോളനിയിലെ ലയത്തില്‍ സമീപവാസികളും തൊഴിലാളികളും എത്തുമ്പോഴും ഒന്നും അറിയാത്തപ്പോലെ വീടിന് മുന്നില്‍ പൂജ ചെയ്യുകയായിരുന്നു കൃഷ്ണസ്വാമി. വീട്ടിലേക്ക് കയറാന്‍ ശ്രമിച്ച നാട്ടുകാരെ ഇയാള്‍ തടയുകയും നാട്ടുകാരുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.
വിവരം പുറത്തറിഞ്ഞ വെള്ളിയാഴ്ചയും കൃഷ്ണസ്വാമി തെന്മലയില് ഉള്‍പ്പെടെ പോയിരുന്നു. അവിടെവച്ച് പ്രദേശവാസികളെ കാണുകയും ചെയ്തിരുന്നു. അതേസമയം തന്നെ ബുധനാഴ്ചയാണോ ചിത്തമ്മ മരിച്ചത് എന്ന കാര്യത്തില്‍ പോലീസിന് സംശയമുണ്ട്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരത്തില്‍ മരണത്തില്‍ അസ്വാഭാവിക്തായൊന്നുമില്ല എന്നാണ് കണ്ടെത്തല്‍. വിശദമായ റിപ്പോര്‍ട്ട് പിന്നീട് മാത്രമേ ലഭിക്കു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : NattuVishasham DistrictNews