ലോഗോ പ്രകാശനം ഫാ. ഫെര്‍ഡിനന്‍ഡ് പീറ്റര്‍ നിര്‍വഹിക്കുന്നു.
കോട്ടയ്ക്കകം: 66-മത് കോട്ടയ്ക്കകം ഓണം മഹോത്സവത്തിന്റെ ലോഗോ പ്രകാശനം എന്പിആര്ആര് ലൈബ്രറിയില്‍ നടന്നു.കമ്യൂണിറ്റി റേഡിയോ ബെന്‍സിഗര്‍ സ്റ്റേഷന് ഡയറക്ടര്‍ ഫാ. ഫെര്‍ഡിനന്‍ഡ് പീറ്റര്‍ ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുത്ത് ലോഗോ പ്രകാശനം നിര്‍വഹിച്ചു.ചടങ്ങില്‍ കോട്ടയ്ക്കകം ഓണം മഹോത്സവം കമ്മറ്റി പ്രസിഡന്റ് ഷാജി കുട്ടന് അധ്യക്ഷത വഹിച്ചു.
മീഡിയ കമ്മിറ്റി കണ്‍വീനര്‍ ശ്രീലക്ഷ്മി, മീഡിയ കമ്മിറ്റി അംഗം അഭിരാജ്, സെക്രട്ടറി പുഷ്പന്, രക്ഷാധികാരികളായ ആനന്ദന്, ആലയത്ത്, കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മീഡിയ കമ്മിറ്റി അംഗം അതുല്‍ ആനന്ദ് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു.
Tags : NattuVishasham DistrictNews