മന്ത്രി എന്‍.ഷംസുദീന്‍
കൊല്ലം :നിര്‍മിത ബുദ്ധി സാങ്കേതികമേഖലയില്‍ കാലാനുസൃതമായി വരുത്തുന്ന മാറ്റങ്ങള്‍ ഉള്‍കൊണ്ട് പൊതുവിദ്യാലയങ്ങളിലെ ഐടി പഠനവും പരിഷ്കരിക്കുമെന്നു മന്ത്രി എന്‍.ഷംസുദീന്‍. കൈറ്റ് മുഖേന നടപ്പാക്കുന്ന ‘ഡിജിറ്റല്‍ സ്ക്വയര്‍' സംസ്ഥാനതല പദ്ധതിയും പ്രൈമറി സ്കൂള്‍ പ്രഥമാധ്യാപകരുടെ ശില്പശാലയും കൊല്ലം സെന്റ് അലോഷ്യസ് സ്കൂളില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാങ്കേതികവിദ്യ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതോടൊപ്പം അവരുടെ ഡിജിറ്റല്‍ സുരക്ഷയും പദ്ധതിയിലൂടെ ഉറപ്പാക്കുകയാണ്.'
ഇതിനായി സ്കൂളുകളില്‍ സൈബര്‍ സേഫ്റ്റി കമ്മിറ്റികള്‍ രൂപീകരിക്കും. കാഴ്ചപരിമിതിയുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പദ്ധതി പ്രയോജനപ്പെടും. കുട്ടികളുടെ അക്കാഡമിക പഠനമികവ് വര്‍ധിപ്പിക്കാനും വിദ്യാലയങ്ങളുടെ ഡാറ്റബേസ് ഒരുക്കാനും പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതിയുടെ ഔദ്യോഗിക മാര്‍ഗരേഖയും മന്ത്രി പ്രകാശനം ചെയ്തു. കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് അധ്യക്ഷനായി. ജില്ലാ കോര്‍ഡിനേറ്റര്‍ പ്രമോദ്്, മാസ്റ്റര്‍ ട്രെയിനര്‍മാരായ മുഹമ്മദ് ഷെഫീക്ക്, രാജേഷ് പൈ, കാര്‍ത്തിക്, പ്രവീണ്‍, അഭിഷേക്, പ്രദീപ് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ അവതരിപ്പിച്ചു.
Tags : NattuVishasham DistrictNews