കണ്ടൽ
കൊല്ലം: അന്താരാഷ്ട്ര കണ്ടല്‍ ദിനത്തിന്റെയും കാര്‍ഗില്‍ വിജയ് ദിനത്തിന്റെയും ഭാഗമായി പരവൂര്‍ മാംഗ്രൂവ് ഇക്കോ ടൂറിസം ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് പരിസ്ഥിതി സംരക്ഷണ, ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുകയും കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന് സമര്‍പ്പിച്ച സൈനികരെ അനുസ്മരിക്കുകയും ചെയ്യും.
കണ്ടല്‍ യാത്ര, കണ്ടല്‍ തൈ നടീല്‍, പുതിയ പ്രദേശങ്ങളില്‍ കണ്ടല്‍ തൈകള്‍ വച്ചുപിടിപ്പിക്കല്‍, കണ്ടല്‍ക്കാടുകളും പരിസര പ്രദേശങ്ങളും ശുചീകരിക്കല്‍ എന്നിവ സംഘടിപ്പിക്കും.
ചടങ്ങില്‍ ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് അധ്യക്ഷത വഹിക്കും. ബി.ബി. ഗോപകുമാര്‍ എംഎല്‍എ, പരവൂര്‍ നഗരസഭ ചെയര്മാന് ജയലാല്‍ ഉണ്ണിത്താന്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി, ജില്ലാ പഞ്ചായത്ത് അംഗം ദിലീപ്, പഞ്ചായത്ത് അംഗം രജനി എന്നിവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ പ്രസിഡന്റ് ജിജിന്, സെക്രട്ടറി വിനു , ട്രഷറര്‍ അരുണ്‍ ശബരി , വൈസ് പ്രസിഡന്റ് സുധീഷ് എന്നിവര്‍ പങ്കെടുത്തു.
Tags : NattuVishasham DistrictNews