x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​മാ​ലിയെ വ​യോ​ജ​ന സൗ​ഹൃ​ദ ന​ഗ​ര​മാ​ക്കാ​ന്‍ റോ​ട്ട​റി ക്ല​ബ്

വെബ് ഡെസ്ക്
Published: July 26, 2026 01:22 AM IST | Updated: July 26, 2026 01:22 AM IST

ക​മ്യൂ​ണി​റ്റി ക​ണ​ക്ട് വ​യോ​ജ​ന സൗ​ഹൃ​ദ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ഡോ. ​സെ​ബി വ​ര്‍​ഗീ​സ് നി​ർ​വ​ഹി​ക്കു​ന്നു

അ​ങ്ക​മാ​ലി: ന​ഗ​ര​സ​ഭ​യു​മാ​യും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളു​മാ​യും കൈ​കോ​ര്‍​ത്ത് അ​ങ്ക​മാ​ലി​യെ വ​യോ​ജ​ന സൗ​ഹൃ​ദ ന​ഗ​ര​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി റോ​ട്ട​റി ക്ല​ബ് ഓ​ഫ് അ​ങ്ക​മാ​ലി ഗ്രേ​റ്റ​ര്‍. വ​യോ​ജ​ന​ങ്ങ​ളു​ടെ അ​ന്ത​സും ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ദീ​ര്‍​ഘ​കാ​ല ദൗ​ത്യ​മാ​യി ക​മ്യൂ​ണി​റ്റി ക​ണ​ക്ട് സൗ​ഹൃ​ദ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​താ​യി ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് ഡോ. ​സെ​ബി വ​ര്‍​ഗീ​സ് പ​റ​ഞ്ഞു.

വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സ​ര്‍​വേ, പ്ര​തി​രോ​ധ ആ​രോ​ഗ്യ​പ​രി​പാ​ടി​ക​ള്‍, ദ​ന്ത പ​രി​ശോ​ധ​ന​ക​ള്‍, വാ​ക്‌​സി​നേ​ഷ​ന്‍ സ​ഹാ​യം, ആ​രോ​ഗ്യ​ക​ര​മാ​യ വാ​ര്‍​ധ​ക്യ​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം, പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ സ​ഹാ​യം, വാ​ര്‍​ധ​ക്യ പാ​ലി​യേ​റ്റി​വ് ഉ​പ​ക​ര​ണ ലൈ​ബ്ര​റി സേ​വ​നം, പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഇ​രി​പ്പി​ടം സ്ഥാ​പി​ക്ക​ൽ, ക​മ്യൂ​ണി​റ്റി ക​ണ​ക്ട് കോ​ണ്‍​ക്ലേ​വ് എ​ന്നി​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കും. അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ, ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ള്‍, വി​ദ്യാ​ല​യ​ങ്ങ​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ കൂ​ട്ടാ​യ്മ​ക​ള്‍, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണം പ​ദ്ധ​തി​ക്കു​ണ്ടാ​വു​മെ​ന്നു അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കി.

അ​ത്താ​ണി എ​യ​ര്‍​ലി​ങ്ക് കാ​സി​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഡോ. ​സെ​ബി വ​ര്‍​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി സ്ഥാ​ന​മേ​റ്റു. റോ​ട്ട​റി സോ​ണ്‍ 5 അ​സി​സ്റ്റ​ന്‍റ് റോ​ട്ട​റി മെ​മ്പ​ര്‍​ഷി​പ്പ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ജ്മോ​ഹ​ന്‍ നാ​യ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡി​സ്ട്രി​ക്ട് അ​സി​സ്റ്റ​ന്‍റ് ഗ​വ​ര്‍​ണ​ര്‍ അ​ഡ്വ. എ​സ്. പ്രേം​കു​മാ​ര്‍, സെ​ക്ര​ട്ട​റി പോ​ളി കു​ര്യാ​ക്കോ​സ്, ട്ര​ഷ​റ​ര്‍ ബോ​ബി പോ​ള്‍, ബി​ജു വ​ട്ട​ത്ത​റ, അ​ഡ്വ. ബി​ന്ദു ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up