മനീഷ് കുമാർ
കൊച്ചി: യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ . ഏലൂർ മേത്താനം കനവര പറമ്പ് എം. മനീഷ് കുമാറി (39) നെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ റാപിഡോ ആപ്പിൽ ഓട്ടോറിക്ഷയിൽ ഓട്ടം ബുക്ക് ചെയ്ത് വെണ്ണലയിൽ നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്ത യുവതി, എറണാകുളം സെന്റ് തെരേസാസ് കോളജ് ഭാഗത്ത് എത്തിയ സമയം ഓട്ടോയിൽ നിന്നിറങ്ങി പണം കൊടുക്കുമ്പോൾ പ്രതി നഗ്നത പ്രദർശനം നടത്തുകയായിരുന്നു.
യുവതിയുടെ പരാതിയിൽ ഓട്ടോ ഡ്രൈവർക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൃത്യശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.