പാരിഷ് ഹാളിൽ സൂക്ഷിച്ചിരുന്ന കസേരകളും വിവിധ സാധന സാമഗ്രികളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച നിലയിൽ.
അങ്കമാലി: മൂക്കന്നൂർ പറമ്പയം വിജോപുരം സെന്റ് ജോസഫ് പള്ളിയിലെ പാരിഷ് ഹാളിൽ സൂക്ഷിച്ചിരുന്ന കസേരകളും വിവിധ സാധന സാമഗ്രികളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. പള്ളിയുടെ പാരിഷ് ഹാളിന്റെനവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പള്ളി അധികൃതർ അങ്കമാലി പോലീസിൽ പരാതി നൽകി.
സാമൂഹ്യവിരുദ്ധരെ കണ്ടെത്തണമെന്നും, അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പള്ളി അധികൃതർ അറിയിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ പോൾ പി. മാസ്റ്റർ, ഉഷ ആന്റണി എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.