അപകടത്തിൽപ്പെട്ട വാഹനങ്ങൾ.
കുണ്ടറ : ബൈക്കു കളും കാറും കൂട്ടി യിടിച്ച് അപകടം. നെടുംമ്പായിക്കുളം ജംഗ് ഷനു സമീപം വൈകു ന്നേരം ആറോടെയായിരുന്നു സംഭവം.എഴുകോൺ ഭാഗത്ത് നിന്ന് വന്ന ഒരു ബൈക്ക് അതേ ദിശയിൽ വന്ന മറ്റൊരു ബൈക്കിന്റെ ഹാൻഡിലിൽ തട്ടി വലതുഭാഗത്തേക്ക് തെറിക്കുകയും എതിരെ വന്ന ഒരു ബൈക്കിൽ ഇടിച്ച ശേഷം പിറകിൽ വന്ന കാറിൽ ഇടിച്ചു നിൽക്കുകയായിരുന്നു.ഒരു ബൈക്കിൽ വന്ന രണ്ടുപേർ നെടുമ്പായിക്കുളത്തെ സ്വകാര്യ ഫർണിച്ചർ നിർമാണ കമ്പനിയിലെ ജീവനക്കാരാണ്. ഗുരുതരമായി പരിക്കേറ്റ മൂന്ന് ബൈക്ക് യാത്രികരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : NattuVishasham DistrictNews