കരുനാഗപ്പള്ളി : ദേശീയപാതയില്‍ കന്നേറ്റി പാലത്തിനു സമീപം കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്കേറ്റു.ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു അപകടം. കരുനാഗപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസും ചവറ ഭാഗത്തേക്ക് പോയ ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ ഭാഗം തകര്‍ന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുറന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.സംഭവം അറിഞ്ഞ് ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി ക്രയിന്‍ ഉപയോഗിച്ച് ബസും ലോറിയും റോഡില്‍ നിന്ന് വശങ്ങളിലേക്ക് മാറ്റിയാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്.
കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സുനില്‍, പുത്തന്‍തുറ സ്വദേശി രജിത്ത് (52), സൈരന്ത്രി (50), ഓച്ചിറ സ്വദേശി അനീഷ (40),വെസ്റ്റ് കല്ലട സ്വദേശി മായ (50), കരുനാഗപ്പള്ളി സ്വദേശി ഷഹിന്‍ (23),സജിത (55), സാജിത (55), ചന്ദനത്തോപ്പ് സ്വദേശി ആനന്ദവല്ലി (62), കോഴിക്കോട് സ്വദേശി രാമചന്ദ്രന് (76) ഗോപകുമാര്‍, കൊല്ലം സ്വദേശി ജോസ്(62), സീനത്ത് (46), അനിത(56), ശ്രുതി(33), സൗദാ ബീവി(55), തൊടിയൂര്‍ സ്വദേശി സിന്ധു (45), അനിത(40), സൂസന്(51), അന്നാ മറിയം(19), സൈരന്ദ്രി (50), രഞ്ജിത്(52),സാജിത(50), മായ(50), ഷിഫാനി(25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Tags : NattuVishasham DistrictNews