കൊല്ലം താമരക്കുളത്ത് റോഡരികില്‍ കണ്ടെത്തിയ കഞ്ചാവ് ചെടി.
കൊല്ലം: എക്സൈസ് സംഘം കൊല്ലം നഗരത്തില്‍ നടത്തിയ പരിശോധനയില്‍ റോഡരികില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി.ആണ്ടാമുക്കം താമരക്കുളം ശിവന് കോവില്‍ ഭാഗത്ത് ഫുട് വെയര്‍ കടയുടെ മുന്‍വശം റോഡരികിലാണ് കഞ്ചാവ് ചെടി വളര്‍ന്നു നിന്നത്.എട്ട് ഇതളുകളുള്ള ചെടിക്ക് 16 സെന്റിമീറ്റര്‍ നീളമുണ്ട്. കേസെടുത്തു.കൊല്ലം റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ പി. ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags : NattuVishasham DistrictNews