Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KARAKKAM

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ മ്യൂ​സി​ക്ക​ൽ- ഹൊ​റ​ർ- കോ​മ​ഡി ചി​ത്രം; ക​റ​ക്കം ടീ​സ​ർ

മ​ല​യാ​ള സി​നി​മ​യി​ൽ പു​ത്ത​ൻ ദൃ​ശ്യാ​നു​ഭ​വം വാ​ഗ്ദാ​നം ചെ​യ്ത് ക​റ​ക്കം സി​നി​മ​യു​ടെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. മോ​ഹ​ൻ​ലാ​ലാ​ണ് ത​ന്‍റെ സാ​മൂ​ഹി​ക​അ​ക്കൗ​ണ്ടി​ലൂ​ടെ ടീ​സ​ർ‌ റി​ലീ​സ് ചെ​യ്ത​ത്.

അ​ത്യ​ന്തം വ​ർ​ണാ​ഭ​മാ​യ ഫ്രെ​യി​മു​ക​ളും ഭ​യം​ജ​നി​പ്പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​വും ത്ര​സി​പ്പി​ക്കു​ന്ന സം​ഗീ​ത​വും ഒ​ത്തു​ചേ​രു​ന്ന ഒ​രു കം​പ്ലീ​റ്റ് ഹൊ​റ​ർ കോ​മ​ഡി പാ​ക്കേ​ജാ​യി​രി​ക്കും ചി​ത്രം.

ത​ല​ചു​റ്റി​ക്കു​ന്ന ന​വ​യു​ഗ​യു​ക്തി​യു​ടെ യൗ​വ്വ​ന​വും അ​ശാ​ന്ത​രാ​യി ക​റ​ങ്ങി​ത്തി​രി​യു​ന്ന പ്രേ​താ​ത്മാ​ക്ക​ളും ഒ​ത്തു​ചേ​രു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം.

ക്രൗ​ൺ​സ്റ്റാ​ർ​സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ അ​ങ്കു​ഷ് സിം​ഗ്, കി​മ്പ​ർ​ളി ട്രി​നി​ഡാ​ഡ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ക​റ​ക്കം സു​ഭാ​ഷ് ല​ളി​ത സു​ബ്ര​ഹ്മ​ണ്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്നു.

നി​പി​ൻ നാ​രാ​യ​ണ​ൻ, സു​ഭാ​ഷ് ല​ളി​ത സു​ബ്ര​ഹ്മ​ണ്യ​ൻ, അ​ർ​ജു​ൻ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. തെ​ന്നി​ന്ത്യ​ൻ ഹി​റ്റ് മേ​ക്ക​ർ സാം ​സി.​എ​സ്. സം​ഗീ​തം പ​ക​രു​ന്നു.

 

Latest News

Corehub Up