മലയാള സിനിമയിൽ പുത്തൻ ദൃശ്യാനുഭവം വാഗ്ദാനം ചെയ്ത് കറക്കം സിനിമയുടെ ടീസർ റിലീസ് ചെയ്തു. മോഹൻലാലാണ് തന്റെ സാമൂഹികഅക്കൗണ്ടിലൂടെ ടീസർ റിലീസ് ചെയ്തത്.
അത്യന്തം വർണാഭമായ ഫ്രെയിമുകളും ഭയംജനിപ്പിക്കുന്ന പശ്ചാത്തലവും ത്രസിപ്പിക്കുന്ന സംഗീതവും ഒത്തുചേരുന്ന ഒരു കംപ്ലീറ്റ് ഹൊറർ കോമഡി പാക്കേജായിരിക്കും ചിത്രം.
തലചുറ്റിക്കുന്ന നവയുഗയുക്തിയുടെ യൗവ്വനവും അശാന്തരായി കറങ്ങിത്തിരിയുന്ന പ്രേതാത്മാക്കളും ഒത്തുചേരുമ്പോൾ സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
ക്രൗൺസ്റ്റാർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ അങ്കുഷ് സിംഗ്, കിമ്പർളി ട്രിനിഡാഡ് എന്നിവർ ചേർന്ന് നിർമിക്കുന്ന കറക്കം സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്നു.
നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്നത്. തെന്നിന്ത്യൻ ഹിറ്റ് മേക്കർ സാം സി.എസ്. സംഗീതം പകരുന്നു.
ശ്രീനാഥ് ഭാസി, ഫെമിന ജോർജ്, അഭിറാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ, പ്രവീൺ ടി.ജെ, മണികണ്ഠൻ ആചാരി, ബിജു കുട്ടൻ, മിഥൂട്ടി, ഷോൺ റോമി, ലെനാസ് ബിച്ചു, ശാലു റഹിം, വിനീത് തട്ടിൽ, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ, വിഷ്ണു രഘു തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ.
ഛായാഗ്രഹണം-ബബ്ലു അജു, എഡിറ്റർ-നിതിൻ ആരോൾ, മെൽവി (കോസ്റ്റ്യൂം),മേക്കപ്പ്- ആർ.ജി. വയനാടൻ, കോ ഡയറക്ടർ-ജിതിൻ സി.എസ്, സൗണ്ട് മിക്സ്-അരവിന്ദ് മേനോൻ, ആർട്ട്-രാജേഷ് പി. വേലായുധൻ, കഥ-ധനുഷ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രശോഭ് വിജയൻ,ക്രിയേറ്റീവ് പ്രൊഡ്യൂസർ-മോഹിത് ചൗധരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ-ഡോക്ടർ സംഗീത ജനചന്ദ്രൻ, സ്റ്റിൽസ്- നിദാദ്, അഭിലാഷ് മുല്ലശ്ശേരി, സൗണ്ട്- സിങ്ക് സിനിമ, പോസ്റ്റർ ഡിസൈൻ-യെല്ലോ ടൂത്ത്സ്.
അൻവർ അലി, വിനായക് ശശികുമാർ, മുഹ്സിൻ പെരാരി, ഹരീഷ് മോഹനൻ, സു എന്നിവർ ഗാനരചന നിർവഹിച്ചിരിക്കുന്നു.
മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കൽ ഹൊററായി അവതരിപ്പിക്കുന്ന കറക്കം ഈ മാസം തന്നെ തിയേറ്ററുകളിലെത്തും. പിആർഒ-എ.എസ്. ദിനേശ്.
Tags : KARAKKAM Sreenath Bhaasi Femina George