Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KCBCEductionCommission

എയ്ഡഡ് സ്‌കൂളുകളിലെ നിയമനം;പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ശി​പാ​ർ​ശ പു​നഃ​പ​രി​ശോ​ധി​ക്ക​ണം: കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ

കൊ​ച്ചി: എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ ഭി​ന്ന​ശേ​ഷി നി​യ​മ​നം, പൊ​തു​നി​യ​മ​ന​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ചു പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​നു ന​ൽ​കി​യ ശി​പാ​ർ​ശ ന്യൂ​ന​പ​ക്ഷ മാ​നേ​ജ്‌​മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​ണെ​ന്നും അ​തു പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മി​ഷ​ൻ.

ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​പ്പോ​സ​ലി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്താ​നു​ള്ള അ​ധി​കാ​രം മാ​നേ​ജ​ർ​ക്കാ​ണ് എ​ന്നി​രി​ക്കെ, ഭി​ന്ന​ശേ​ഷി നി​യ​മ​ന​ങ്ങ​ൾ​ക്കു​പു​റ​മെ, പൊ​തു​നി​യ​മ​ന​ങ്ങ​ളും ജി​ല്ലാ സ​മി​തി നി​ർ​ദേ​ശി​ക്കു​ന്ന​തു പ്ര​കാ​ര​മാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​പ്പോ​സ​ലി​ലെ ആ​വ​ശ്യം.

ഭി​ന്ന​ശേ​ഷി നി​യ​മ​നം സം​ബ​ന്ധി​ച്ച പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കു​ക​യാ​ണ് യ​ഥാ​ർ​ഥ ആ​വ​ശ്യ​മെ​ന്നി​രി​ക്കെ, അ​തി​ന്‍റെ മ​റ​വി​ൽ പൊ​തു​നി​യ​മ​ന​ങ്ങ​ളി​ൽ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​നു​ള്ള പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നീ​ക്കം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

ഇ​പ്പോ​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മു​മ്പോ​ട്ടു​ വ​ച്ചി​രി​ക്കു​ന്ന പ്ര​പ്പോ​സ​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​ന്തി​മ​മാ​യി പ​രി​ഗ​ണി​ക്ക​രു​ത്. കേ​ര​ള​ത്തി​ൽ നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ത്തോ​ലി​ക്കാ​ സ​ഭ ഉ​ൾ​പ്പ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം.

തു​ട​ർച​ർ​ച്ച​ക​ളി​ൽ ന്യൂ​ന​പ​ക്ഷ മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ഭ​ര​ണ​ഘ​ട​നാ​പ​ര​വും നീ​തി​യു​ക്ത​വു​മാ​യ പു​തി​യ പ്ര​പ്പോ​സ​ൽ ത​യാ​റാ​ക്കി അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​നു ന​ൽ​ക​ണ​മെ​ന്നും കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മി​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up