ചെറുതോണി: കെസിഎസ്എൽ ഇടുക്കി രൂപത പ്രവർത്തന മാർഗരേഖാ പ്രകാശനം മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
മാർഗരേഖാ പ്രകാശനം സ്കൂൾ മാനേജർ ഫാ.ഡോ. തോമസ് ആനിക്കുഴിക്കാട്ടിൽ നിർവഹിച്ചു. കെസിഎസ്എൽ രൂപത പ്രസിഡന്റ് എബി ഏബ്രഹാം കൂട്ടുങ്കൽ അധ്യക്ഷത വഹിച്ചു. കെസിഎസ്എൽ രൂപത ഡയറക്ടർ ഫാ. ജിജോ മണ്ണുക്കുളത്ത് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ജോയി കെ. ജോസ്, ഹെഡ്മാസ്റ്റർ സജി മാത്യു, എക്സിക്യൂട്ടീവ് അംഗം ഷെറിൻ മാത്യു, അധ്യാപക പ്രതിനിധി ജിജോ അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.