നീലേശ്വരം: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം നീലേശ്വരം കോട്ടപ്പുറം വൈകുണ്ഠം ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡന്റ് വി.വി.രാഗേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് രാജു കപ്പണക്കാല്‍ അധ്യക്ഷതവഹിച്ചു. എം.എസ്. അജേഷ് കുമാര്‍, ടി.തമ്പാന്, എം.ആര്.രജീഷ്, എ.എം.അബ്ദുള്ള, വി.വി.രതീഷ്, ബി.സുമേഷ് കുമാര്‍, ടി. അനില്‍കുമാര്‍, മധുസൂദനന് നായര്‍, ടി.കെ. പുരുഷോത്തമന്, ടി.വി. മണി, ടി.വി. കുമാരന്, കൃഷ്ണന് കൊട്ടോടി എന്നിവര്‍ സംസാരിച്ചു. സി. വിദ്യാധരന് സ്വാഗതവും വി. ശ്രീജിത് നന്ദിയും പറഞ്ഞു.