തൊടുപുഴ: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് ജില്ലാ സമ്മേളനവും കാരുണ്യ സുരക്ഷാ ഫണ്ട് വിതരണവും നടന്നു. സമ്മേളനം മുന്‍ മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജയന് ജോസഫ് അധ്യക്ഷത വഹിച്ചു.
കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ അന്തരിച്ച തൊടുപുഴ സ്വദേശി ഇ.എം. ചാക്കോയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എം.ആര്. റസാക്ക്, ട്രഷറര്‍ സി. ബിജുലാല്‍, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.എ. സലിംകുട്ടി, ഗിരീഷ് കുമാര്‍, ജോസ് മരിയ, ദീപക് പി. ജോണ്‍, മാത്യു വി. മുളഞ്ഞാനാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുന്‍ മന്ത്രി പി.ജെ. ജോസഫ്, പത്മവിഭൂഷണ്‍ പി. നാരായണന്, സംഘടനയുടെ ബിസിനസ് എക്സലന്റ്സ് അവാര്‍ഡ് നേടിയ ഷാജു സെബാസ്റ്റ്യന്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു.