Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KIP Canal

Kollam

കെ​ഐ​പി ക​നാ​ല്‍ പാന്പുകളുടെ താവളം

കൊ​ട്ടി​യം: ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക്കാ​യി നി​ര്‍​മി​ച്ച കെ​ഐ​പി ക​നാ​ല്‍ കാ​ട് ക​യ​റി ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​യി മാ​റി. ക​നാ​ല്‍ ശു​ചീ​ക​രി​ച്ചി​ട്ട് മൂ​ന്നു​വ​ര്‍​ഷം ക​ഴി​ഞ്ഞു. കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന ക​നാ​ലി​ല്‍ ഇ​ഴ​ജ​ന്തു​ക്ക​ള്‍ താ​വ​ള​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നു പു​റ​മെ കു​റ്റി​ക്കാ​ടു​ക​ളി​ല്‍ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും ക​ണ്ടെ​ത്തി​യ​തോ​ടെ ജ​ന​ജീവി​ത​വും ബു​ദ്ധി​മു​ട്ടി​ലാ​യി.

ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ എ​ട്ടാം വാ​ര്‍​ഡി​ലൂ​ടെ പോ​കു​ന്ന കെ​ഐ​പി ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സ് ക​നാ​ലാ​ണ് മൂ​ന്നു​വ​ര്‍​ഷ​മാ​യി ശു​ചീ​ക​രി​ക്കാ​തെ കാ​ടു​പി​ടി​ച്ച​ത്. ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 2,9,11 വാ​ര്‍​ഡു​ക​ളി​ലൂ​ടെ​ക​ട​ന്നു പോ​കു​ന്ന ക​നാ​ലും ശു​ചീ​ക​രി​ച്ചി​ട്ടി​ല്ല. ക​നാ​ലി​ന്റെ ഇ​രു​ക​ര​ക​ളി​ലും വ​ലി​യ വൃ​ക്ഷ​ങ്ങ​ളും വ​ള​ര്‍​ന്നു. ഇ​രു​വ​ശ​ത്തും താ​മ​സി​ക്കു​ന്ന വീ​ട്ടു​കാ​ര്‍​ക്ക് കാ​ന​ലി​ന്‍റെ വ​ശ​ത്തു​കൂ​ടി ന​ട​ക്കാ​ന്‍ ഭ​യ​മാ​ണ്. ചെ​റി​യ ഒ​രു വ​ന​ത്തി​ന്‍റെ പ്ര​തീ​തി​യാ​ണ് എ​വി​ടെ​യും.

ഇ​ഴ ജ​ന്തു​ക്ക​ളെ ഭ​യ​ന്നാ​ണ് പ​ല​രും വീ​ടി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ന്‍ ത​യാ​റാ​കാ​ത്ത​ത്. കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍​ വി​ടു​ന്ന​തും ഭ​യ​പ്പാ​ടോടെ​യാ​ണെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. ക​നാ​ല്‍ ശു​ചീ​ക​രിക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കെ​ഐ​പി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നു ണ്ടാ​കു​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ര്‍​ഷം ശാ​സ്താം​പൊ​യ്ക ക​നാ​ല്‍ അ​റ്റ കു​റ്റ​പ്പ​ണി ന​ട​ത്തി​യ​തു​മി​ല്ല.

ഓ​യൂ​ര്‍ ബ്രാ​ഞ്ചി​ന്‍റെ ഓ​ട​നാ​വ​ട്ടം ഭാ​ഗ​ത്ത് ക​നാ​ലി​ന്‍റെ ഒ​രു ഭാ​ഗം ഒ​ലി​ച്ചു പോ​വു​ക​യും ചെ​യ്തു. ഇ​ക്കാ​ര​ണ​ത്താ​ല്‍ ക​ഴി​ഞ്ഞ വേ​ന​ല്‍​ക്കാ​ല​ത്ത് വെ​ള്ളം ക​നാ​ല്‍ വ​ഴി തു​റ​ന്നു വി​ട്ട​തു​മി​ല്ല. വെ​ള്ളം ല​ഭി​ക്കാ​തെ കൃ​ഷി​ക്കാ​രും നാ​ട്ടു​കാ​രും വ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി. യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ല്ലെ​ങ്കി​ല്‍ അ​ടു​ത്ത വേ​ന​ലി​ലും ജ​നം കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടേ​ണ്ടി വ​രും.

ഓ​ട​ക​ളു​ടെ മേ​ല്‍​മൂ​ടി അ​ട​യ്ക്ക​ണം

കെ​ഐ​പി ക​നാ​ലി​ന്‍റെ ശാ​സ്താം​പൊ​യ്ക വ​ഴി​യു​ള്ള ക​നാ​ലി​ല്‍ കൈ​ത​ക്കു​ഴി സ്വ​കാ​ര്യ സ്‌​കൂ​ളി​ന് സ​മീ​പ​മു​ള്ള ഓ​ട​ക​ളു​ടെ മേ​ല്‍​മൂ​ടി അ​ട​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ഇ​തു​വ​ഴി​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളും കാ​ല്‍​ന​ട യാ​ത്ര​ക്കാ​രും സ​ഞ്ച​രി​ക്കു​ന്ന​ത്. മേ​ല്‍​മു​ടി ഇ​ല്ലാ​തെ കി​ട​ക്കു​ന്ന ഈ ​ഡ്രെ​യ്‌​നേ​ജി​ല്‍ മ​നു​ഷ്യ​രോ നാ​ല്‍​ക്കാ​ലി​ക​ളോ വീ​ണാ​ല്‍ അ​പ​ക​ടം ഉ​റ​പ്പ്. എ​ത്ര​യും​വേ​ഗം ഈ ​ഡ്രെ​യ്‌​നേ​ജ് മൂ​ടു​ക​യോ മേ​ല്‍​മൂ​ടി ഇ​ടു​ക​യോ ചെ​യ്യ​ണ​മെ​ന്ന് വെ​ളി​ച്ചി​ക്കാ​ല പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജി ലൂ​ക്കോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ന്മ​ല​യി​ലെ ജ​ല​സം​ഭ​ര​ണി​യി​ല്‍​നി​ന്നാ​രം​ഭി​ക്കു​ന്ന ഇ​റി​ഗേ​ഷ​ന്‍ ക​നാ​ല്‍ വ​ന​ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​യ്ക്ക് എ​ത്തു​ന്ന​ത്. ക​നാ​ലി​ല്‍​ത്ത​ന്നെ മ​ര​ങ്ങ​ളും വ​ള്ളി​പ്പ​ട​ര്‍​പ്പു​ക​ളും വ​ള​ര്‍​ന്ന് കാ​ടാ​യി ക​ഴി​ഞ്ഞി​ട്ടു​ണ്ട്. കാ​ടാ​യി മാ​റി​യ​ ക​നാ​ലി​ലൂ​ടെ വ​ന്യ​മൃ​ങ്ങ​ള്‍ നാ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​തും പ​തി​വാ​യി.
ആ​ദ്യ കാ​ല​ങ്ങ​ളി​ല്‍ മ​ല​മ്പാ​മ്പു​ക​ളാ​യി​രു​ന്നു എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. ഇ​പ്പോ​ഴും അ​വ എ​ത്തു​ന്നു​ണ്ട്. അ​ടു​ത്ത കാ​ല​ത്ത് കാ​രം​കോ​ട് ആ​ശീ​ര്‍​വാ​ദ് ക്ല​ബി​ന് സ​മീ​പ​ത്തും മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യി​രു​ന്നു. കാ​ട്ടു​പ​ന്നി​ക​ള്‍ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​തും കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തും സ്ഥി​രം സം​ഭ​വ​മാ​ണ്.

അ​ടു​ത്ത കാ​ല​ത്താ​ണ് കാ​രം​കോ​ട് വി​മ​ല സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ന് സ​മീ​പം പു​ള്ളി​മാ​നി​നെ പു​ല​ര്‍​ച്ചേ ക​ണ്ട​ത്. ഇ​തി​നെ പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പ​ല ഭാ​ഗ​ത്തും ക​ണ്ടു. ക​ഴി​ഞ്ഞാ​ഴ്ച ക​ളി​യാ​ക്കു​ളം പ്ര​ദേ​ശ​ത്ത് രാ​ത്രി മു​ള്ള​ന്‍​പ​ന്നി​യെ ക​ണ്ടി​രു​ന്നു. ഒ​രു വ​ര്‍​ഷം മു​മ്പാ​ണ് വി​ള​പ്പു​റം​ഭാ​ഗ​ത്ത് ക​ര​ടി​യെ ക​ണ്ട​ത്. ഈ ​ക​ര​ടി​യെ പി​ടി​കൂ​ടാ​ന്‍ വ​നം​വ​കു​പ്പ് കൂ​ട് വ​ച്ചെ​ങ്കി​ലും പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ശു​ചീ​ക​ര​ണം ന​ട​ത്താ​തെ കാ​ടു​നി​റ​ഞ്ഞ, വെ​ള്ള​മൊ​ഴു​കാ​ത്ത ക​നാ​ല്‍ വ​ന്യ​ജീ​വി​ക​ള്‍​ക്ക് ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ​ത്താ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ്.

 

Latest News

Corehub Up