Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KIRF Ranking

കെഐആർഎഫ് റാങ്കിംഗ് ; അമൽജ്യോതി കോളജിന് നാലാം റാങ്ക്

കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കി​യ 2025ലെ ​കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ റാ​ങ്കിം​ഗ് ഫ്രെ​യിം​വ​ർ​ക്കി​ൽ (കെ​ഐ​ആ​ർ​എ​ഫ്) നാ​ലാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്).

രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് റാ​ങ്കിം​ഗ് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി റ​വ.​ഡോ. സി​ജു ജോ​ൺ, ഐ​ക്യു​എ​സി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​നി​മി ആ​ൻ വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു​വി​ൽ നി​ന്ന് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

മി​ക​ച്ച അ​ധ്യാ​പ​ക - വി​ദ്യാ​ർ​ഥി അ​നു​പാ​തം, അ​ന്താ​രാ​ഷ്ട്ര ഗ​വേ​ഷ​ണ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ, ന​വീ​ന ആ​ശ​യ​ങ്ങ​ൾ​ക്കും സം​രം​ഭ​ക​ത്വ​ത്തി​നും ന​ൽ​കു​ന്ന മു​ൻ​ഗ​ണ​ന, മി​ക​ച്ച പ്ലേ​സ്‌​മെ​ന്‍റ് - ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​ക​ൾ, കാ​മ്പ​സി​ലെ വി​ദ്യാ​ർ​ഥി വൈ​വി​ധ്യം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന സ്കോ​റു​ക​ൾ നേ​ടി​യാ​ണ് കോ​ള​ജ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

കൂ​ടാ​തെ, പേ​റ്റ​ന്‍റ് സം​ബ​ന്ധ​മാ​യ സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള വി​ഭാ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ര​ണ്ടാം സ്ഥാ​ന​വും കോ​ള​ജ് ക​ര​സ്ഥ​മാ​ക്കി. നാ​ക് എ ​പ്ല​സ് ഗ്രേ​ഡ് അം​ഗീ​കാ​ര​മു​ള്ള അ​മ​ൽ​ജ്യോ​തി​യി​ൽ ഏ​ഴ് എ​ൻ​ബി​എ അ​ക്ര​ഡി​റ്റ​ഡ് പ്രോ​ഗ്രാ​മു​ക​ളു​ണ്ട്.

Latest News

Corehub Up