കൊച്ചി: 2025ലെ കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കിലും (കെഐആര്‍എഫ്) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കിലും (എന്‍ഐആര്‍എഫ്) കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് (ഓട്ടോണമസ്) സ്വന്തമാക്കിയത് ശ്രദ്ധേയ നേട്ടങ്ങൾ. കെഐആര്‍എഫ് കോളജ് വിഭാഗത്തില്‍ ഒന്നാം റാങ്കും എന്‍ഐആര്‍എഫിൽ ദേശീയതലത്തില്‍ 12-ാം റാങ്കുമാണ് രാജഗിരിയെ തേടിയെത്തിയത്.
അക്കാദമിക മികവ്, ഗവേഷണ നവീകരണം, സാമൂഹിക ഉത്തരവാദിത്വം, സമഗ്രമായ വളര്‍ച്ച എന്നിവയോടുള്ള തങ്ങളുടെ സുസ്ഥിരമായ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് കെഐആര്‍എഫ് റാങ്കിംഗ് നേട്ടത്തിനു പിന്നിലെന്ന് പ്രിന്‍സിപ്പൽ ഫാ. ഡോ. എം.ഡി. സാജു പറഞ്ഞു.
മികച്ചതും നൂതനവുമായ അധ്യാപന-പഠന പ്രകിയ, വിവിധ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളും പേറ്റന്റുകളും ഉള്‍പ്പെടെയുള്ള ഉയര്‍ന്ന നിലവാരമുള്ള ഗവേഷണ ഫലങ്ങളുമാണ് രാജഗിരിയെ നേട്ടത്തിലേക്കെത്തിച്ചത്.
Tags : KIRF Ranking Rajagiri pride