Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pride

Kerala

കെഐആര്‍എഫ് റാങ്കിംഗ്: രാജഗിരിക്ക് അഭിമാനനേട്ടം

കൊ​​ച്ചി: 2025ലെ ​​കേ​​ര​​ള ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ഷ​​ണ​​ല്‍ റാ​​ങ്കിം​​ഗ് ഫ്രെ​​യിം​​വ​​ര്‍ക്കി​​ലും (കെ​​ഐ​​ആ​​ര്‍എ​​ഫ്) നാ​​ഷ​​ണ​​ല്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ഷ​​ണ​​ല്‍ റാ​​ങ്കിം​​ഗ് ഫ്രെ​​യിം​​വ​​ര്‍ക്കി​​ലും (എ​​ന്‍ഐ​​ആ​​ര്‍എ​​ഫ്) ക​​ള​​മ​​ശേ​​രി രാ​​ജ​​ഗി​​രി കോ​​ള​​ജ് ഓ​​ഫ് സോ​​ഷ്യ​​ല്‍ സ​​യ​​ന്‍സ​​സ് (ഓ​​ട്ടോ​​ണ​​മ​​സ്) സ്വ​​ന്ത​​മാ​​ക്കി​​യ​​ത് ശ്ര​​ദ്ധേ​​യ നേ​​ട്ട​​ങ്ങ​​ൾ. കെ​​ഐ​​ആ​​ര്‍എ​​ഫ് കോ​​ള​​ജ് വി​​ഭാ​​ഗ​​ത്തി​​ല്‍ ഒ​​ന്നാം റാ​​ങ്കും എ​​ന്‍ഐ​​ആ​​ര്‍എ​​ഫി​​ൽ ദേ​​ശീ​​യ​​ത​​ല​​ത്തി​​ല്‍ 12-ാം റാ​​ങ്കു​​മാ​​ണ് രാ​​ജ​​ഗി​​രി​​യെ തേ​​ടി​​യെ​​ത്തി​​യ​​ത്.

അ​​ക്കാ​​ദ​​മി​​ക മി​​ക​​വ്, ഗ​​വേ​​ഷ​​ണ ന​​വീ​​ക​​ര​​ണം, സാ​​മൂ​​ഹി​​ക ഉ​​ത്ത​​ര​​വാ​​ദി​​ത്വം, സ​​മ​​ഗ്ര​​മാ​​യ വ​​ള​​ര്‍ച്ച എ​​ന്നി​​വ​​യോ​​ടു​​ള്ള ത​​ങ്ങ​​ളു​​ടെ സു​​സ്ഥി​​ര​​മാ​​യ പ്ര​​തി​​ബ​​ദ്ധ​​ത​​യു​​ടെ പ്ര​​തി​​ഫ​​ല​​ന​​മാ​​ണ് കെ​​ഐ​​ആ​​ര്‍എ​​ഫ് റാ​​ങ്കിം​​ഗ് നേ​​ട്ട​​ത്തി​​നു പി​​ന്നി​​ലെ​​ന്ന് പ്രി​​ന്‍സി​​പ്പ​​ൽ ഫാ. ​​ഡോ. എം.​​ഡി. സാ​​ജു പ​​റ​​ഞ്ഞു.

മി​​ക​​ച്ച​​തും നൂ​​ത​​ന​​വു​​മാ​​യ അ​​ധ്യാ​​പ​​ന-പ​​ഠ​​ന പ്ര​​കി​​യ, വി​​വി​​ധ അ​​ന്താ​​രാ​​ഷ്‌ട്ര പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ളും പേ​​റ്റ​​ന്‍റു​​ക​​ളും ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള ഉ​​യ​​ര്‍ന്ന നി​​ല​​വാ​​ര​​മു​​ള്ള ഗ​​വേ​​ഷ​​ണ ഫ​​ല​​ങ്ങ​​ളു​​മാ​​ണ് രാ​​ജ​​ഗി​​രി​​യെ നേ​​ട്ട​​ത്തി​​ലേ​​ക്കെ​​ത്തി​​ച്ച​​ത്.

Latest News

Corehub Up