x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഡം​ബ​രവും പെർഫോമൻസും

ഓട്ടോസ്പോട്ട് / അരുൺ ടോം
Published: July 3, 2026 10:59 PM IST | Updated: July 3, 2026 11:05 PM IST

കൊ​​ഡി​​യാ​​ക്

പ്രീ​​മി​​യം എ​​സ്‌​യു​വി വി​​ഭാ​​ഗ​​ത്തി​​ൽ മ​​ത്സ​​ര​​ത്തി​​ന് കൂ​​ടു​​ത​​ൽ ക​​രു​​ത്തേ​​കാ​​ൻ ര​​ണ്ടാം ത​​ല​​മു​​റ കൊ​​ഡി​​യാ​​ക് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ എ​​ത്തി. പു​​തി​​യ ഡി​​സൈ​​ൻ, കൂ​​ടു​​ത​​ൽ സാ​​ങ്കേ​​തി​​ക​​വി​​ദ്യ, മെ​​ച്ച​​പ്പെ​​ട്ട സു​​ര​​ക്ഷാ സം​​വി​​ധാ​​ന​​ങ്ങ​​ൾ, ആ​​ഡം​​ബ​​ര സൗ​​ക​​ര്യ​​ങ്ങ​​ൾ എ​​ന്നി​​വ​​യോ​​ടെ​​യാ​​ണ് സ്കോ​​ഡ​​യു​​ടെ ഫ്ലാ​​ഗ്ഷി​​പ്പ് എ​​സ്‌​യു​വി എ​​ത്തു​​ന്ന​​ത്.
സാ​​ധാ​​ര​​ണ ഉ​​പ​​യോ​​ഗ​​ത്തി​​നു​​ള്ള മൂ​​ന്ന് വേ​​രി​​യ​​ന്‍റു​​ക​​ൾ​​ക്കൊ​​പ്പം പെ​​ർ​​ഫോ​​മ​​ൻ​​സ് പ്രേ​​മി​​ക​​ൾ​​ക്കാ​​യി പ​​രി​​മി​​ത യൂ​​ണി​​റ്റു​​ക​​ളി​​ൽ കൊ​​ഡി​​യാ​​ക് ആ​​ർ​​എ​​സ് പ​​തി​​പ്പും ക​​ന്പ​​നി അ​​വ​​ത​​രി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

പു​​തു​​മ​​യാ​​ർ​​ന്ന ഡി​​സൈ​​ൻ

സ്കോ​​ഡ​​യു​​ടെ പു​​തി​​യ ‘മോ​​ഡേ​​ണ്‍ സോ​​ളി​​ഡ്’ ഡി​​സൈ​​ൻ ശൈ​​ലി​​യാ​​ണ് കൊ​​ഡി​​യാ​​കി​​ന് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​ലു​​മി​​നേ​​റ്റ​​ഡ് ഫ്ര​​ണ്ട് ഗ്രി​​ൽ, ക്രി​​സ്റ്റ​​ലീ​​നി​​യം സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യോ​​ടു​​കൂ​​ടി​​യ എ​​ൽ​​ഇ​​ഡി മാ​​ട്രി​​ക്സ് ഹെ​​ഡ്‌​ലാ​​ന്പു​​ക​​ൾ, സി-​​ആ​​കൃ​​തി​​യി​​ലു​​ള്ള എ​​ൽ​​ഇ​​ഡി ടെ​​യി​​ൽ ലാ​​ന്പു​​ക​​ൾ, ഡൈ​​നാ​​മി​​ക് ടേ​​ണ്‍ ഇ​​ൻ​​ഡി​​ക്കേ​​റ്റ​​റു​​ക​​ൾ, 18 ഇ​​ഞ്ച് അ​​ലോ​​യ് വീ​​ലു​​ക​​ൾ എ​​ന്നി​​വ​​യാ​​ണ് പു​​റം​​ഭാ​​ഗ​​ത്തെ പ്ര​​ധാ​​ന സ​​വി​​ശേ​​ഷ​​ത​​ക​​ൾ.
മു​​ൻ​​ത​​ല​​മു​​റ മോ​​ഡ​​ലി​​നെ​​ക്കാ​​ൾ 59 മി​​ല്ലി​​മീ​​റ്റ​​ർ നീ​​ളം വ​​ർ​​ധി​​പ്പി​​ച്ച​​തോ​​ടെ വാ​​ഹ​​ന​​ത്തി​​ന്‍റെ റോ​​ഡ് പ്രെ​​സെ​​ൻ​​സ് കൂ​​ടു​​ത​​ൽ ശ്ര​​ദ്ധേ​​യ​​മാ​​യി.

പ്രീ​​മി​​യം ക്യാ​​ബി​​ൻ

13 ഇ​​ഞ്ച് ട​​ച്ച്സ്ക്രീ​​ൻ ഇ​​ൻ​​ഫോ​​ടെ​​യ്ൻ​​മെ​​ന്‍റ് സി​​സ്റ്റം, 10.25 ഇ​​ഞ്ച് ഡി​​ജി​​റ്റ​​ൽ ഇ​​ൻ​​സ്ട്രു​​മെ​​ന്‍റ് ക്ല​​സ്റ്റ​​ർ, പു​​തു​​താ​​യി അ​​വ​​ത​​രി​​പ്പി​​ച്ച സ്മാ​​ർ​​ട്ട് ഡ​​യ​​ലു​​ക​​ൾ എ​​ന്നി​​വ​​യാ​​ണ് ക്യാ​​ബി​​നി​​ലെ പ്ര​​ധാ​​ന സ​​വി​​ശേ​​ഷ​​ത​​ക​​ൾ. ഹീ​​റ്റ​​ഡ്-​​വെ​​ന്‍റി​​ലേ​​റ്റ​​ഡ് എ​​ർ​​ഗോ സീ​​റ്റു​​ക​​ൾ, എ​​ട്ട് മോ​​ഡു​​ക​​ളു​​ള്ള മ​​സാ​​ജ് ഫം​​ഗ്ഷ​​ൻ, 725 വാ​​ട്ട് ശേ​​ഷി​​യു​​ള്ള 13 സ്പീ​​ക്ക​​ർ കാ​​ന്‍റ​​ണ്‍ ഓ​​ഡി​​യോ സി​​സ്റ്റം, പ​​നോ​​ര​​മി​​ക് സ​​ണ്‍​റൂ​​ഫ്, കൂ​​ളിം​​ഗ് സൗ​​ക​​ര്യ​​മു​​ള്ള ഡ്യു​​വ​​ൽ വ​​യ​​ർ​​ലെ​​സ് ചാ​​ർ​​ജ​​ർ എ​​ന്നി​​വ​​യും വാ​​ഹ​​ന​​ത്തി​​ലു​​ണ്ട്. പി​​ൻ​​സീ​​റ്റു​​ക​​ൾ മ​​ട​​ക്കി​​വയ്​​ക്കു​​ന്ന​​തി​​ലൂ​​ടെ ബൂ​​ട്ട് സ്പേ​​സ് ആ​​വ​​ശ്യാ​​നു​​സ​​ര​​ണം വ​​ർ​​ധി​​പ്പി​​ക്കാ​​നും ക​​ഴി​​യും.

എ​​ൻ​ജി​​ൻ ക​​രു​​ത്ത്

ര​​ണ്ട് ലി​​റ്റ​​ർ ടി​​എ​​സ്ഐ ട​​ർ​​ബോ പെ​​ട്രോ​​ൾ എ​​ൻ​ജി​നാ​​ണ് പു​​തി​​യ കൊ​​ഡി​​യാ​​കി​​ന് ക​​രു​​ത്ത് ന​​ൽ​​കു​​ന്ന​​ത്. 201 ബി​​എ​​ച്ച്പി ക​​രു​​ത്തും 320 എ​​ൻ​​എം ടോ​​ർ​​ക്കും ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന ഈ ​​എ​​ൻ​ജി​​ൻ 7 സ്പീ​​ഡ് ഡി​​എ​​സ്ജി ഓ​​ട്ടോ​​മാ​​റ്റി​​ക് ഗി​​യ​​ർ​​ബോ​​ക്സു​​മാ​​യാ​​ണ് ജോ​​ടി​​യാ​​ക്കി​​യ​​ത്. എ​​ല്ലാ വേ​​രി​​യ​​ന്‍റു​​ക​​ളി​​ലും സ്റ്റാ​​ൻ​​ഡേ​​ർ​​ഡാ​​യി 4x4 ഓ​​ൾ-​​വീ​​ൽ ഡ്രൈ​​വ് സം​​വി​​ധാ​​നം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

സു​​ര​​ക്ഷ​​യ്ക്ക് പ്രാ​​ധാ​​ന്യം

എ​​ല്ലാ വേ​​രി​​യ​​ന്‍റു​​ക​​ളി​​ലും ഒ​​ന്പ​​ത് എ​​യ​​ർ​​ബാ​​ഗു​​ക​​ൾ സ്റ്റാ​​ൻ​​ഡേ​​ർ​​ഡാ​​യി ല​​ഭി​​ക്കും. ഉ​​യ​​ർ​​ന്ന വേ​​രി​​യ​​ന്‍റു​​ക​​ളി​​ൽ ലെ​​വ​​ൽ-2 അ​​ഡാ​​സ് സം​​വി​​ധാ​​ന​​വും ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. അ​​ഡാ​​പ്റ്റീ​​വ് ക്രൂ​​യി​​സ് ക​​ണ്‍​ട്രോ​​ൾ, ലെ​​യ്ൻ അ​​സി​​സ്റ്റ്, ബ്ലൈ​​ൻ​​ഡ് സ്പോ​​ട്ട് ഡി​​റ്റ​​ക്ഷ​​ൻ, 360 ഡി​​ഗ്രി കാ​​മ​​റ, ഇ​​ല​​ക്‌ട്രോ​​ണി​​ക് സ്റ്റെ​​ബി​​ലി​​റ്റി ക​​ണ്‍​ട്രോ​​ൾ, ഹി​​ൽ ഡി​​സ​​ന്‍റ് ക​​ണ്‍​ട്രോ​​ൾ എ​​ന്നി​​വ​​യും വാ​​ഹ​​ന​​ത്തി​​ന്‍റെ സു​​ര​​ക്ഷാ സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​ണ്.
5 വ​​ർ​​ഷം അ​​ല്ലെ​​ങ്കി​​ൽ 1.25 ല​​ക്ഷം കി​​ലോ​​മീ​​റ്റ​​ർ സ്റ്റാ​​ൻ​​ഡേ​​ർ​​ഡ് വാ​​റ​​ന്‍റി​​യും 10 വ​​ർ​​ഷ​​ത്തെ കോം​​പ്ലി​​മെ​​ന്‍റ​​റി റോ​​ഡ് സൈ​​ഡ് അ​​സി​​സ്റ്റ​​ൻ​​സും ക​​ന്പ​​നി വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു.

വി​ല​യും മൈ​ലേ​ജും

അ​​ഞ്ച് സീ​​റ്റു​​ക​​ളു​​ള്ള ലൗ​​ഞ്ച് വേ​​രി​​യ​​ന്‍റി​​ന് 36.99 ല​​ക്ഷം രൂ​​പ​​യും ഏ​ഴ് സീ​​റ്റു​​ക​​ളു​​ള്ള സ്പോ​​ർ​​ട്ട്‌​ലൈ​​ൻ പ​​തി​​പ്പി​​ന് 44.99 ല​​ക്ഷം രൂ​​പ​​യും ലോ​​റി​​ൻ ആ​​ൻ​​ഡ് ക്ലെ​​മെ​​ന്‍റ് വേ​​രി​​യ​​ന്‍റി​​ന് 46.99 ല​​ക്ഷം രൂ​​പ​​യു​​മാ​​ണ് എ​​ക്സ്-​​ഷോ​​റൂം വി​​ല. പ​​രി​​മി​​ത യൂ​​ണി​​റ്റു​​ക​​ളാ​​യി അ​​വ​​ത​​രി​​പ്പി​​ച്ച കൊ​​ഡി​​യാ​​ക് ആ​​ർ​​എ​​സി​​ന് 66.99 ല​​ക്ഷം രൂ​​പ​​യാ​​ണ് വി​​ല. സ്കോ​​ഡ അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന മൈ​ലേ​ജ് 14.86 കി​​ലോ​​മീ​​റ്റ​​റാ​​ണ്. ഏ​​ഴ് നി​​റ​​ങ്ങ​​ളി​​ൽ വാ​​ഹ​​നം ല​​ഭ്യ​​മാ​​ണ്.

ടൊ​​യോ​​ട്ട ഫോ​​ർ​​ച്യൂ​​ണ​​ർ, എം​​ജി ഗ്ലോ​​സ്റ്റ​​ർ എ​​ന്നി​​വ​​യു​​മാ​​യാ​​ണ് പു​​തി​​യ കൊ​​ഡി​​യാ​​ക് പ്ര​​ധാ​​ന​​മാ​​യും മ​​ത്സ​​രി​​ക്കു​​ന്ന​​ത്. ഓ​​ഫ്-​​റോ​​ഡ് ക​​ഴി​​വു​​ക​​ൾ​​ക്കൊ​​പ്പം പ്രീ​​മി​​യം ക്യാ​​ബി​​ൻ, ആ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക​​വി​​ദ്യ, സു​​ര​​ക്ഷാ സം​​വി​​ധാ​​ന​​ങ്ങ​​ൾ, യൂ​​റോ​​പ്യ​​ൻ ഡ്രൈ​​വിം​​ഗ് അ​​നു​​ഭ​​വം എ​​ന്നി​​വ​​യ്ക്ക് മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കു​​ന്ന ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ​​യാ​​ണ് പു​​തി​​യ കൊ​​ഡി​​യാ​​ക് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

പെ​​ർ​​ഫോ​​മ​​ൻ​​സി​​ൽ ആ​​ർ​​എ​​സ്

കൊ​​ഡി​​യാ​​ക് ആ​​ർ​​എ​​സ് പ​​തി​​പ്പി​​ലെ 2.0 ലി​​റ്റ​​ർ ട​​ർ​​ബോ പെ​​ട്രോ​​ൾ എ​​ൻ​ജി​​ൻ 265 എ​​ച്ച്പി ക​​രു​​ത്തും 400 എ​​ൻ​​എം ടോ​​ർ​​ക്കും ഉ​​ത്പാ​​ദി​​പ്പി​​ക്കും. പൂ​​ജ്യ​​ത്തി​​ൽ നി​​ന്ന് മ​​ണി​​ക്കൂ​​റി​​ൽ 100 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത​​യി​​ലെ​​ത്താ​​ൻ 6.3 സെ​​ക്ക​​ൻ​​ഡ് മാ​​ത്ര​​മാ​​ണ് വേ​​ണ്ട​​ത്. 20 ഇ​​ഞ്ച് അ​​ലോ​​യ് വീ​​ലു​​ക​​ൾ, ഡൈ​​നാ​​മി​​ക് ചാ​​സി ക​​ണ്‍​ട്രോ​​ൾ പ്ല​​സ്, ബ്ലാ​​ക്ക് സ്റ്റൈ​​ലി​ം​ഗ് ഘ​​ട​​ക​​ങ്ങ​​ൾ എ​​ന്നി​​വ ആ​​ർ​​എ​​സ് പ​​തി​​പ്പി​​ന്‍റെ പ്ര​​ത്യേ​​ക​​ത​​ക​​ളാ​​ണ്. ഇ​​ന്ത്യ​​ക്കാ​​യി അ​​നു​​വ​​ദി​​ച്ച 50 യൂ​​ണി​​റ്റു​​ക​​ളും ബു​​ക്കിം​​ഗ് ആ​​രം​​ഭി​​ച്ച ഉ​​ട​​ൻ വി​​റ്റ​​ഴി​​ഞ്ഞ് ക​ഴി​ഞ്ഞു.

K-Rail Survey

Tags : Pride performance autospot Skoda Kodiaq

Recent News

Corehub Up