കൂത്തുപറമ്പ്: കേരള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക് 2025ൽ മികച്ച നേട്ടവുമായി നിർമലഗിരി കോളജ്. കേരളത്തിലെ കോളജുകളുടെ പട്ടികയിൽ സംസ്ഥാനതലത്തിൽ 14-ാം സ്ഥാനം കരസ്ഥമാക്കിയ നിർലഗിരി കോളജ് കണ്ണൂർ സർവകലാശാല യ്ക്ക് കീഴിൽ ഒന്നാം സ്ഥാനവും നിലനിർത്തി.
അധ്യാപന നിലവാരം, ഗവേഷണ മികവ്, പഠനസൗകര്യങ്ങൾ, ഇൻക്ലൂസിവിറ്റി തുടങ്ങിയ മാനദണ്ഡങ്ങളിൽ പുലർത്തുന്ന ഉയർന്ന ഗുണനിലവാരമാണ് ഈ നേട്ടത്തിലേക്ക് കോളജിനെ നയിച്ചത്. സ്വയംഭരണ പദവിയും നാക് എ++ ഗ്രേഡുമുള്ള കോളജിന്റെഅക്കാദമിക് മികവിനുള്ള മറ്റൊരു അംഗീകാരമായി ഈ നേട്ടം മാറി. മാനേജ്മെന്റിന്റെയും കലാലയത്തിന്റേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിതെന്ന് പ്രിൻസിപ്പലും മാനേജ്മെന്റും അറിയിച്ചു.